< Back
Gulf
ഖത്തറിലെ ഇന്ത്യന്‍ നഴ്സുമാർക്കായി ക്രിക്കറ്റ് ടൂർണമെന്റ്
Gulf

ഖത്തറിലെ ഇന്ത്യന്‍ നഴ്സുമാർക്കായി ക്രിക്കറ്റ് ടൂർണമെന്റ്

Web Desk
|
17 Oct 2023 12:43 AM IST

ഖത്തറിലെ വിവിധ ആശുപത്രികളില്‍ നിന്നായി 14 ടീമുകളാണ് ടൂര്‍ണമെന്റില്‍ പങ്കെടുത്തത്.

ദോഹ: ഖത്തറിലെ ഇന്ത്യന്‍ നഴ്സുമായരുടെ കൂട്ടായ്മയായ യുണീഖ് നഴ്സുമാർക്കായി ക്രിക്കറ്റ്‌ ടൂർണമെന്റ് സംഘടിപ്പിച്ചു. ഫൈനലില്‍ സ്പൈക്സ് സിസിയെ തോല്‍പ്പിച്ച് ബര്‍വ റോക്കേഴ്സ് ചാമ്പ്യന്‍മാരായി. ഖത്തറിലെ വിവിധ ആശുപത്രികളില്‍ നിന്നായി 14 ടീമുകളാണ് ടൂര്‍ണമെന്റില്‍ പങ്കെടുത്തത്. മൂന്നാം സീസണിലും മിന്നുന്ന പ്രകടനം കാഴ്ചവെച്ച ബര്‍വ റോക്കേഴ്സിന്റെ തുടര്‍ച്ചയായ രണ്ടാം കിരീടമാണിത്.

ടൂര്‍ണമെന്റിന്റെ താരമായിലെജൻഡ്സ് ടീമിലെ കണ്ണനെ തെരഞ്ഞെടുത്തു. ഇന്ത്യൻ അംബാസഡർ വിപുല്‍ വിജയികൾക്ക് ട്രോഫി സമ്മാനിച്ചു. ഇന്ത്യന്‍ നഴ്സുമാരുടെ സേവനം രാജ്യത്തിന് അഭിമാനകരമാണെന്ന് അംബാസഡര്‍ പറഞ്ഞു.

യുണീഖ് പ്രസിഡന്റ്‌ ലുത്ഫി കലമ്പന്റെ അധ്യക്ഷതയിൽ നടന്ന സമാപന ചടങ്ങിൽ ഖത്തര്‍ കമ്യൂണിറ്റി പൊലീസിങ് ഡിപാര്‍ട്മെന്റിലെ ലെഫ്റ്റനന്റ് മുഹമ്മദ്‌ മുസല്ലം നാസർ അൽ നബിത്, ഖത്തർ പൊലീസ് സ്പോർട്സ് ഫെഡറേഷൻ പ്രധിനിധി ലെഫ്റ്റനന്റ് അലി മുഹമ്മദ്‌ അൽ സബ, ഇന്ത്യന്‍ കമ്യൂണിറ്റി നേതാക്കള്‍ തുടങ്ങിയവർ പങ്കെടുത്തു.

Similar Posts