< Back
Gulf

Gulf
ഇന്നസെന്‍റിനെയും മാമുക്കോയയെയും കൾച്ചറൽ ഫോറം തൃശൂർ ജില്ലാ കമ്മിറ്റി അനുസ്മരിച്ചു
|9 May 2023 7:44 PM IST
ഇന്ത്യൻ കൾച്ചറൽ സെന്റർ അംഗം അഡ്വ. ജാഫർഖാൻ ഉദ്ഘാടനം ചെയ്തു
ദോഹ: കഥാപാത്രങ്ങളിലൂടെ കേരളത്തെ ചിരിപ്പിച്ച അനുഗൃഹീത കലാകാരൻമാരായ ഇന്നസെന്റ്, മാമുക്കോയ എന്നിവരെ കൾച്ചറൽ ഫോറം തൃശൂർ ജില്ലാ കമ്മിറ്റി കലാ വിഭാഗം അനുസ്മരിച്ചു. 'ഹാസ്യ സാമ്രാട്ടുകളെ ഓര്‍ക്കുമ്പോള്‍' എന്ന പരിപാടി ഇന്ത്യൻ കൾച്ചറൽ സെന്റർ അംഗം അഡ്വ. ജാഫർഖാൻ ഉദ്ഘാടനം ചെയ്തു.
കൾച്ചറൽ ഫോറം തൃശൂര്‍ ജില്ലാ പ്രസിഡന്റ് അബ്ദുൽ വാഹദ് അധ്യക്ഷത വഹിച്ചു. നിഹാസ് എറിയാട്, മർസൂഖ് , അനീസ് റഹ്‌മാൻ മാള, എന്നിവർ സംസാരിച്ചു. ഖത്തറിലെ കലാകാരൻമാരായ വസന്തൻ പൊന്നാനി, മല്ലിക ബാബു, മശ്ഹൂദ് തങ്ങൾ, ഫൈസൽ എന്നിവർ വിവിധ പരിപാടികള്‍ അവതരിപ്പിച്ചു. ജില്ലാ കമ്മിറ്റി അംഗം സലീം എൻ പി സ്വാഗതവും കൾച്ചറൽ ഫോറം തൃശൂർ ജില്ലാ സെക്രട്ടറി അൽജാബിർ നന്ദിയും പറഞ്ഞു.