< Back
Gulf
ദുബൈ സൂപ്പർകപ്പ് വ്യാഴാഴ്ച മുതൽ; അന്താരാഷ്ട ലീഗിലെ ടീമുകൾ മാറ്റുരക്കും
Gulf

ദുബൈ സൂപ്പർകപ്പ് വ്യാഴാഴ്ച മുതൽ; അന്താരാഷ്ട ലീഗിലെ ടീമുകൾ മാറ്റുരക്കും

Web Desk
|
7 Dec 2022 12:06 AM IST

ലോകകപ്പിൽ മത്സരങ്ങളില്ലാത്ത ദിവസങ്ങളിലാണ് സൂപ്പർ കപ്പിലെ പോരാട്ടങ്ങൾ നടക്കുക

ദുബൈ: ദുബൈ സൂപ്പർ കപ്പിന്‍റെ ആദ്യ എഡിഷന് മറ്റന്നാൾ തുടക്കമാകും. അന്താരാഷ്ട്ര ലീഗിൽ മാറ്റുരക്കുന്ന പ്രമുഖ ടീമുകൾ സൂപ്പർകപ്പിൽ ഏറ്റുമുട്ടും. ആറ് തവണ ചാമ്പ്യൻസ് ലീഗ് ചാമ്പ്യൻമാരായ ലിവർപൂൾ, ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഒന്നാമതുള്ള ആഴ്സനൽ, ഏഴ് തവണ ചാമ്പ്യൻസ് ലീഗ് നേടിയ എ.സി മിലാൻ, എട്ട് തവണ ഫ്രഞ്ച് കപ്പ് സ്വന്തമാക്കിയ ഒളിമ്പിക് ലയോണൈസ് എന്നീ ടീമുകളാണ് സൂപ്പർകപ്പിൽ ഏറ്റുമുട്ടുക. ദുബൈ അൽ മക്തൂം സ്റ്റേഡിയത്തിലാണ് മത്സരം.

ടീമുകൾ കഴിഞ്ഞ ദിവസങ്ങളിലായി ദുബൈയിൽ എത്തി പരിശീലനം തുടങ്ങി. ലോകകപ്പ് ഫുട്ബാളിനോടനുബന്ധിച്ചാണ് ടൂർണമെന്‍റ് സംഘടിപ്പിക്കുന്നത്. ലോകകപ്പിൽ മത്സരങ്ങളില്ലാത്ത ദിവസങ്ങളിലാണ് സൂപ്പർ കപ്പിലെ പോരാട്ടങ്ങൾ നടക്കുക. ലോകകപ്പിൽ കളിക്കാത്ത താരങ്ങളാണ് ദുബൈയിൽ ബൂട്ടുകെട്ടുക. ലിവർപൂളിന്‍റെ ഈജിപ്ഷ്യൻ സൂപ്പർ താരം മുഹമ്മദ് സലാ ഉൾപെടെയുള്ളവർ സൂപ്പർകപ്പിൽ കളത്തിലിറങ്ങും.

Similar Posts