< Back
Gulf
കുവെെത്ത്
Gulf

അവധിക്കാലം, കുവെെത്ത് എയർപോർട്ടില്‍ തിരക്കേറുന്നു

Web Desk
|
24 April 2023 12:35 AM IST

ദിനംപ്രതി 300 വിമാനങ്ങളിലായി 37,000 യാത്രക്കാരാണ് വിമാനത്താവളത്തിൽ നിന്ന് യാത്രയാകുന്നത്

ഈദ്‌ അവധികള്‍ ആരംഭിച്ചതോടെ കുവൈത്ത് വിമാനത്താവളത്തില്‍ തിരക്കേറുന്നു. ദിനംപ്രതി 300 വിമാനങ്ങളിലായി 37,000 യാത്രക്കാരാണ് വിമാനത്താവളത്തിൽ നിന്ന് യാത്രയാകുന്നതെന്ന് പ്രാദേശിക മാധ്യമമായ അൽ-ഖബാസ് ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു.

അടിയന്തര സാഹചര്യങ്ങള്‍ നേരിടാന്‍ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് പ്രത്യേക ടീമുകളെ സജ്ജീകരിച്ചിട്ടുണ്ട്. തിരക്ക് പരിഗണിച്ചു കൂടുതൽ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കിയതായി എയർ പോർട്ട് സെക്യൂരിറ്റി വിഭാഗം അറിയിച്ചു.

ആഗമന നിർഗമന ടെര്‍മിനലുകളിൽ യാത്രക്കാരെ പരിശോധന നടത്തുന്നതിനായി കൂടുതൽ ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. ചെക്ക് ഇൻ കൗണ്ടറുകളുടെ എണ്ണവും വര്‍ധിപ്പിച്ചിട്ടുണ്ട്.

നിലവിലെ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷനിലെ ഓപ്പറേഷൻസ് ഡിപ്പാർട്ട്‌മെന്റ് ഉദ്യോഗസ്ഥരും ഗ്രൗണ്ട് സർവീസ് പ്രൊവൈഡർമാരും കൂടിക്കാഴ്ച നടത്തിയതായി അധികൃതര്‍ അറിയിച്ചു. ദുബൈ, ഇസ്താംബുൾ, ജിദ്ദ തുടങ്ങിയ സ്ഥലങ്ങളിലേക്കാണ് അവധി ചെലവഴിക്കാൻ സ്വദേശികൾ കൂടുതലായും യാത്ര ചെയ്യുന്നത്.

Similar Posts