< Back
Gulf

Gulf
ഓൺലൈൻ ചെക്ക് ഇൻ നിർത്തിവെച്ച് ഇത്തിഹാദ് എയർലൈൻസ്
|1 March 2023 12:24 AM IST
മാർച്ച് 4 മുതല് 12 വരെ ഈ സൗകര്യം ലഭിക്കില്ല
ദുബൈ: ഇത്തിഹാദ് എയർലൈൻസ് തങ്ങളുടെ ഓൺലൈൻ ചെക്ക് ഇൻ സംവിധാനം താൽകാലികമായി നിർത്തിവെക്കുന്നു. മാർച്ച് നാല് മുതൽ 12 വരെ ഒമ്പത് ദിവസമാണ് ഈ സൗകര്യം നിർത്തിവെക്കുക. അബൂദബി വിമാനത്താവളത്തിൽ നിന്ന് പുറപ്പെടുന്ന യാത്രക്കാർ ഒഴികെ മറ്റുള്ളവർക്കെല്ലാം ഓൺലൈൻ ചെക്ക് ഇൻ സൗകര്യമുണ്ടാവില്ല.
പുറപ്പെടുന്നതിന് നാല് മണിക്കൂർ മുമ്പ് മുതൽ വിമാനത്താവളത്തിൽ നേരിട്ടെത്തി ചെക്ക് ഇൻ നടപടികൾ പൂർത്തിയാക്കേണ്ടി വരും. ഓൺലൈൻ ചെക്ക് ഇൻ സംവിധാനത്തിൽ ചില മാറ്റങ്ങൾ വരുത്തുന്നതിന്റെ ഭാഗമായാണ് നടപടി. അതേസമയം, അബൂദബി വിമാനത്താവളത്തിൽ നിന്ന് പുറപ്പെടുന്ന യാത്രക്കാർക്ക് ഓൺലൈൻ ചെക്ക് ഇൻ സൗകര്യം തടസപ്പെടില്ല.