< Back
Gulf

Gulf
ഫുജൈറയിൽ പ്രവാസിയായിരുന്ന ആലപ്പുഴ സ്വദേശി നാട്ടിൽ അന്തരിച്ചു
|10 May 2023 1:59 PM IST
മൈത്രി നഗർ മുരളി മോഹനാണ് മരിച്ചത്
ഫുജൈറ: നാല് പതിറ്റാണ്ടോളം ഫുജൈറയിൽ പ്രവാസിയായിരുന്ന ആലപ്പുഴ സ്വദേശി നാട്ടിൽ അന്തരിച്ചു. കാഞ്ഞിരംചിറയിൽ പരേതരായ ഗോപാലന്‍റെയും ലക്ഷ്മിയുടെയും മകൻ കൊല്ലം അമ്മൻനടയിൽ മൈത്രി നഗർ മുരളി മോഹനാണ് മരിച്ചത്.
ഫുജൈറ രാജകുടുംബവുമായി ബന്ധം പുലർത്തിയിരുന്ന അദ്ദേഹം പാലസിൽ ഇലക്ട്രീഷ്യനായിരുന്നു. ചികിത്സാർഥം നാട്ടിലേക്ക് മടങ്ങിയതായിരുന്നു. ഭാര്യ: എസ്. ഷൈല. മക്കൾ: ജിഷ മോഹൻ, ജിദീഷ് മോഹൻ. മരുമക്കൾ: ശ്രീകാന്ത്, അശ്വതി. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് കൊല്ലം പോളയത്തോട് വിശ്രാന്തിയിൽ.