< Back
Gulf

Gulf
പലിശ സംഘങ്ങളുടെ ചൂഷണം; എം.പിക്ക് നിവേദനം നൽകി
|15 Nov 2022 12:14 AM IST
നാട്ടിൽ നിയമ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് നിവേദനം
മലയാളികളുൾപ്പെടെയുള്ള പലിശ സംഘങ്ങൾ ബഹ്‌റൈനിൽ ഇരകളെ ചൂഷണം ചെയ്യുന്ന സാഹചര്യത്തിൽ ഇവർക്കെതിരെ നാട്ടിൽ നിയമ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പലിശ വിരുദ്ധ സമിതി കെ.മുരളീധരൻ എം.പിക്ക് നിവേദനം നൽകി.
സമിതി ചെയർമാൻ ജമാൽ ഇരിങ്ങൽ, ബഷീർ അമ്പലായി, യോഗാനന്ദ്, ദിജീഷ്, നാസർ മഞ്ചേരി, അഷ്കർ പുഴിത്തല, മനോജ് വടകര എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.