< Back
Gulf
ലോകകപ്പ് കമാന്‍ഡ് സെന്റര്‍ സന്ദര്‍ശിച്ച് ഫിഫ പ്രസിഡന്റ്
Gulf

ലോകകപ്പ് കമാന്‍ഡ് സെന്റര്‍ സന്ദര്‍ശിച്ച് ഫിഫ പ്രസിഡന്റ്

Web Desk
|
28 Oct 2022 12:12 AM IST

ലോകകപ്പിന്റെ സുരക്ഷാ സന്നാഹങ്ങളും ഒരുക്കങ്ങളും ഇന്‍ഫാന്റിനോ പരിശോധിച്ചു.

ദോഹ: ലോകകപ്പ് ഫുട്ബോളിന്റെ സുരക്ഷാ സംവിധാനങ്ങള്‍ ഏകോപിപ്പിക്കുന്ന ടൂര്‍ണമെന്റ് കമാൻഡ് സെന്റര്‍ ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോ സന്ദര്‍ശിച്ചു. ലോകകപ്പ് സുരക്ഷാ സന്നാഹങ്ങള്‍ ഇന്‍ഫാന്റിനോ വിലയിരുത്തി.

ലോകകപ്പ് ഫുട്ബോള്‍ ടൂര്‍ണമെന്റ് കമാന്‍ഡ് സെന്ററിലെത്തിയ ഇന്‍ഫാന്റിനോയെ സെക്യൂരിറ്റി ഓപറേഷന്‍സ് കമാന്‍ഡര്‍ ഷെയ്ഖ് ഖലീഫ ബിന്‍ ഹമദ് അല്‍താനി സ്വീകരിച്ചു. ലോകകപ്പിന്റെ സുരക്ഷാ സന്നാഹങ്ങളും ഒരുക്കങ്ങളും ഇന്‍ഫാന്റിനോ പരിശോധിച്ചു. ലോകകപ്പിന് മുന്നോടിയായി നടക്കുന്ന വതന്‍ സുരക്ഷാ അഭ്യാസങ്ങളെ കുറിച്ച് ഇന്‍ഫാന്റിനോയ്ക്ക് അധികൃതര്‍ വിശദീകരിച്ചു നല്‍കി.

13 രാജ്യങ്ങളുടെ സഹകരണത്തോടെയാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സുരക്ഷാ അഭ്യാസങ്ങള്‍ നടക്കുന്നത്. ലോകകപ്പ് സമയത്തുണ്ടാകുന്ന എല്ലാത്തം അടിയന്തര സാഹചര്യങ്ങളും കൃത്രിമമായി സൃഷ്ടിച്ചാണ് വതന്‍ സമാപിച്ചത്. ടൂര്‍ണമെന്റ് സെക്യൂരിറ്റി കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങളെയും സുരക്ഷാ സംവിധാനങ്ങളെയും ഫിഫ പ്രസിഡന്റ് പ്രശംസിച്ചു.

Similar Posts