< Back
Gulf

Gulf
യു എ ഇയിൽ കനത്ത മൂടൽമഞ്ഞിന് സാധ്യത; അബൂദബി മുതൽ ഉമ്മുൽഖുവൈൻ വരെ യെല്ലോ അലർട്ട്
|9 Sept 2021 11:01 PM IST
വ്യാഴാഴ്ച രാത്രി 11 മുതൽ വെള്ളിയാഴ്ച രാവിലെ ഒമ്പത് വരെയാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്
യു എ ഇയിൽ ഇന്ന് രാത്രി മുതൽ ശക്തമായ മൂടൽമഞ്ഞിന് സാധ്യതയുണ്ട്. ദൂരക്കാഴ്ച കുറയും എന്നതിനാൽ അബൂദബി, ദുബൈ, ഷാർജ, അജ്മാൻ, ഉമ്മുൽഖുവൈൻ എമിറേറ്റുകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വ്യാഴാഴ്ച രാത്രി 11 മുതൽ വെള്ളിയാഴ്ച രാവിലെ ഒമ്പത് വരെയാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. രാത്രി വാഹനമോടിക്കുന്നവർ ജാഗ്രതപാലിക്കണം.