< Back
Gulf
ഡോ. അഹ്‌മദിന് യു.എ.ഇയുടെ ഗോൾഡൻ വിസ
Gulf

ഡോ. അഹ്‌മദിന് യു.എ.ഇയുടെ ഗോൾഡൻ വിസ

Web Desk
|
24 Jun 2021 1:57 AM IST

വിദ്യാഭ്യാസ, ജീവകാരുണ്യ പ്രവർത്തനരംഗത്ത് സജീവമായ ഡോ. അഹ്‌മദ് മീഡിയാവൺ ചാനൽ ഡയരക്ടറാണ്

മൂന്നു പതിറ്റാണ്ടായി പ്രവാസലോകത്തുള്ള മലയാളി ഡോക്ടർക്ക് യു.എ.ഇയുടെ ഗോൾഡൻ വിസ. മീഡിയാവൺ ചാനൽ ഡയരക്ടറും ദുബൈ കേന്ദ്രമായ അൽനൂർ പോളി ക്ലിനിക് ഗ്രൂപ്പ് സ്ഥാപക ചെയർമാനുമായ ഡോ. അഹ്‌മദിനാണ് ദീർഘകാല വിസ അനുവദിച്ചത്.

ദുബൈ അൽ തവാർ സെന്ററിലെ എമിഗ്രേഷൻ വിഭാഗം മേധാവിയിൽനിന്നാണ് ഡോ. അഹ്‌മദ് ഗോൾഡൻ വിസ ഏറ്റുവാങ്ങിയത്. യു.എ.ഇയും പ്രവാസികളും തമ്മിലുള്ള ബന്ധം കൂടുതൽ ഊട്ടിയുറപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് വിവിധ തുറകളിൽ പ്രാവീണ്യമുള്ളവർക്ക് യു.എ.ഇ ദീർഘകാല വിസ നൽകിവരുന്നത്. യു.എ.ഇ ഭരണാധികാരികളുടെ ഉദാരതയോട് പ്രവാസിയെന്ന നിലയിൽ ഏറെ കടപ്പെട്ടിരിക്കുന്നതായി ഡോ. അഹ്‌മദ് പറഞ്ഞു.

മലപ്പുറം കോട്ടക്കൽ സ്വദേശിയായ ഡോ. അഹ്‌മദ് ഫാറൂഖ് കോളജിന് സമീപത്താണ് താമസം. പ്രവാസലോകത്തും നാട്ടിലും നിരവധി സാമൂഹിക, സേവന സംഘടനകളിൽ സജീവം. വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട സാഫി ട്രസ്റ്റ്, ഫാറൂഖ് കോളജ്, ഹ്യൂമൻ വെൽഫെയർ ട്രസ്റ്റ്, നോബിൾ ട്രസ്റ്റ് എന്നിവയുടെ പ്രവർത്തനങ്ങളിൽ സജീവം. യു.എ.ഇയിലെ ഡോക്ടർമാരുടെ കൂട്ടായ്മയായ എ.കെ.എം.ജി, കേരളത്തിലെ ഐ.എം.എ എന്നിവയുടെ സാരഥ്യം വഹിച്ചിട്ടുണ്ട്. വാഹിദയാണ് ഭാര്യ. ഡോക്ടർമാരായ ഇഹ്‌സാൻ, തഹ്‌സീൻ എന്നിവർ മക്കളുമാണ്.

Similar Posts