< Back
Hajj
വിദേശത്തു നിന്നുള്ളവര്‍ക്ക് നാളെ മുതല്‍   ഉംറക്കായി അപേക്ഷിക്കാനാകില്ല
Hajj

വിദേശത്തു നിന്നുള്ളവര്‍ക്ക് നാളെ മുതല്‍ ഉംറക്കായി അപേക്ഷിക്കാനാകില്ല

Web Desk
|
16 May 2022 3:52 PM IST

ഹജ്ജ് സീസണ്‍ അടുത്തതോടെ നാളെ മുതല്‍ വിദേശത്തു നിന്നുള്ളവര്‍ക്ക് ഉംറക്കായി അപേക്ഷിക്കാനാകില്ലെന്ന് ഹജ്ജ്-ഉംറ മന്ത്രാലയം അറിയിച്ചു. ഹജ്ജിനുള്ള ഒരുക്കങ്ങളുടെ ഭാഗമായാണ് വിദേശത്തു നിന്നുള്ളവര്‍ക്ക് ഉംറക്ക് അപേക്ഷിക്കാനുള്ള സൗകര്യം തല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുന്നത്.

എങ്കിലും ഉംറക്കായി ഇന്നു വരെ അപേക്ഷിക്കുന്നവര്‍ക്ക് ശവ്വാല്‍ 30 വരെ സൗദിയിലേക്ക് വരാമെന്നും മന്ത്രാലയം അറിയിച്ചു. ദുല്‍ഖഅദ് മാസം അവസാനത്തോടെ എല്ലാവരും സൗദിയില്‍ നിന്നും മടങ്ങണമെന്നും അറിയിപ്പുണ്ട്. ഇനി ഹജ്ജിന് ശേഷമാണ് അടുത്ത ഉംറ സീസണ്‍ ആരംഭിക്കുക.

Similar Posts