< Back
Gulf

Gulf
'എന്‍റെ സ്ഥാപനമായാണ് മീഡിയവണിനെ കാണുന്നത്': ശശികുമാർ
|17 Dec 2022 10:55 PM IST
ഗൾഫ് മാധ്യമവും കുവൈത്ത് മീഡിയവൺ ഓഫിസും സന്ദർശിച്ച് ശശികുമാർ
മുതിർന്ന മാധ്യമപ്രവർത്തകനും, ചലച്ചിത്രകാരനുമായ ശശികുമാർ ഗൾഫ് മാധ്യമം കുവൈത്ത്, മീഡിയവൺ ഓഫിസ് സന്ദർശിച്ചു. ഗൾഫ് മാധ്യമം ആർ.എം. ഫൈസൽ മഞ്ചേരി, ബ്യറോ ഇൻ ചാർജ് അസ്സലാം പി, പി.ടി.ശരീഫ്, മാനേജ്മെന്റ് പ്രതിനിധികൾ എന്നിവർ അദ്ദേഹത്തെ സ്വീകരിച്ചു. കുവൈത്തിൽ ഗൾഫ് മാധ്യമം സന്ദർശിക്കാനായതിൽ അതിയായ സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. മീഡിവണിന്റെ പിറവിക്കുമുമ്പേ അതിന്റെ ചർച്ചകളിൽ പങ്കെടുത്ത ആളാണ് താൻ, ഇന്ന് അത് എത്തിനിൽക്കുന്ന വളർച്ചയിൽ സന്തോഷിക്കുന്നു. എന്‍റെ സ്ഥാപനമായാണ് മീഡിയവണിനെ കാണുന്നത്. നിരോധനം ഏർപ്പെടുത്തിയ ഘട്ടത്തിൽ സ്വന്തം പ്രശനമായാണ് കണ്ടെതെന്നും, നിരോധനം ഒഴിവാക്കാൻ ശബ്ദം ഉയർത്തിവരുടെ മുന്നിൽ ഉണ്ടായിരുന്നതായും ശശികുമാർ പറഞ്ഞു.