< Back
Gulf
ഇന്ത്യന്‍ എംബസ്സി ചാര്‍ജ് ഡി അഫയേഴ്‌സ് സ്മിത പാട്ടില്‍ കുവൈത്ത് വിദേശകാര്യ മന്ത്രി മിഷ അല്‍ ഇബ്രാഹിം മുദാഫിനെ സന്ദര്‍ശിച്ചു
Gulf

ഇന്ത്യന്‍ എംബസ്സി ചാര്‍ജ് ഡി അഫയേഴ്‌സ് സ്മിത പാട്ടില്‍ കുവൈത്ത് വിദേശകാര്യ മന്ത്രി മിഷ അല്‍ ഇബ്രാഹിം മുദാഫിനെ സന്ദര്‍ശിച്ചു

Web Desk
|
29 Nov 2022 12:50 AM IST

വിദേശകാര്യ മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരും ഇന്ത്യന്‍ എംബസ്സി ഉദ്യോഗസ്ഥരും കൂടിക്കാഴ്ചയില്‍ സന്നിഹിതരായിരുന്നു

കുവൈത്ത്: ഇന്ത്യന്‍ എംബസ്സി ചാര്‍ജ് ഡി അഫയേഴ്‌സ് സ്മിത പാട്ടില്‍ കുവൈത്ത് വിദേശകാര്യ മന്ത്രി മിഷ അല്‍ ഇബ്രാഹിം മുദാഫിനെ സന്ദര്‍ശിച്ചു . വ്യാപാര, സാമ്പത്തിക, സാങ്കേതിക മേഖലകളില്‍ ഇരുരാജ്യങ്ങളുടെയും സഹകരണം സംബന്ധിച്ച വിഷയങ്ങളും ഇന്ത്യന്‍ എഞ്ചീനിയര്‍മാരുടെ പ്രശ്‌നങ്ങളും കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായതായി എംബസ്സി അധികൃതര്‍ അറിയിച്ചു. വിദേശകാര്യ മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരും ഇന്ത്യന്‍ എംബസ്സി ഉദ്യോഗസ്ഥരും കൂടിക്കാഴ്ചയില്‍ സന്നിഹിതരായിരുന്നു.

Similar Posts