< Back
Gulf
ഇന്ത്യൻ ഫുട്ബാൾ ടീമിന് ഒമാൻ മഞ്ഞപ്പടയുടെ നേതൃത്വത്തിൽ സ്വീകരണം
Gulf

ഇന്ത്യൻ ഫുട്ബാൾ ടീമിന് 'ഒമാൻ മഞ്ഞപ്പടയുടെ' നേതൃത്വത്തിൽ സ്വീകരണം

Web Desk
|
30 Sept 2022 11:10 PM IST

ടീം ഭാവി ഇന്ത്യന്‍ ഫുട്ബോളിന്‌ മികച്ച പ്രതീക്ഷയാണെന്ന്‌ മഞ്ഞപ്പട ഒമാന്‍ വിങ് ഗ്രൂപ്പിന്‍റെ സംഘാടകനായ സുജേഷ് ചേലേറ പറഞ്ഞു.

അണ്ടർ 17 ഏഷ്യാകപ്പ് ഫുട്ബോൾ യോഗ്യതാ മത്സരങ്ങളിൽ പങ്കെടുക്കാൻ ദമാമിലേക്കു പോവുന്ന ഇന്ത്യൻ ഫുട്ബാൾ ടീമിന് കേരള ബ്ലാസ്റ്റേഴ്സിന്റെ ആരാധക കൂട്ടായ്മയായ 'ഒമാൻ മഞ്ഞപ്പടയുടെ' നേതൃത്വത്തിൽ സ്വീകരണം നൽകി.

നേരെത്തെ ഒമാൻ അണ്ടർ 17 ഫുട്ബാൾ ടീമുമായി നടത്തിയ സൗഹൃദ മത്സരത്തിൽ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് ഇന്ത്യൻ ടീം വിജയിച്ചിരുന്നു.

ഒമാനെതിരെ വ്യക്തമായ ആധിപത്യത്തോടെ വിജയം കരസ്ഥമാക്കിയ ടീം ഭാവി ഇന്ത്യന്‍ ഫുട്ബോളിന്‌ മികച്ച പ്രതീക്ഷയാണെന്ന്‌ മഞ്ഞപ്പട ഒമാന്‍ വിങ് ഗ്രൂപ്പിന്‍റെ സംഘാടകനായ സുജേഷ് ചേലേറ പറഞ്ഞു.

അതോടൊപ്പം കേരള ബ്ലാസ്റ്റേഴ്സിന്റെ ഈ വർഷത്തെ ഇന്ത്യൻ സൂപ്പർ ലീഗിലെ മത്സരങ്ങൾക്ക് തുടക്കം കുറിക്കുന്ന ഒക്ടോബർ ഏഴിന് ബിഗ്‌സ്‌ക്രീനിൽ മത്സരം പ്രദർശിപ്പിക്കുമെന്നും മഞ്ഞപ്പട ഭാരവാഹികൾ അറിയിച്ചു.

Similar Posts