< Back
Gulf

representative image
Gulf
അബൂദബിയില്‍ മിസൈൽ അവശിഷ്ടം ദേഹത്ത് പതിച്ച് ഇന്ത്യക്കാരന് പരിക്ക്
|23 March 2026 6:27 AM IST
ഹോർമുസ് കടലിടുക്കിലെ നിയന്ത്രണം നീക്കാൻ യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് നൽകിയ അന്ത്യശാസന സമയ പരിധി ഇന്ന് രാത്രി അവസാനിക്കും
ദുബൈ: ഗൾഫ് മേഖലയിൽ ഇറാന്റെ ആക്രമണം തുടരുന്നു. അബൂദബി ശവാമെഖിൽ മിസൈൽ ആക്രമണത്തില്‍ ഇന്ത്യക്കാരന് പരിക്കേറ്റു. ബാലിസ്റ്റിക് മിസൈലിന്റെ അവശിഷ്ടം ദേഹത്ത് പതിച്ചാണ് പരിക്കേറ്റത്. പരിക്ക് ഗുരുതരമല്ലെന്ന് അധികൃതർ അറിയിച്ചു.
അതിനിടെ, ഹോർമുസ് കടലിടുക്കിലെ നിയന്ത്രണം നീക്കാൻ യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് നൽകിയ അന്ത്യശാസന സമയ പരിധി ഇന്ന് രാത്രി അവസാനിക്കാനിരിക്കെ, ഗൾഫ് മേഖല ആശങ്കയിൽ.
തങ്ങളുടെ വൈദ്യുത കേന്ദ്രങ്ങൾ ആക്രമിച്ചാൽ അയൽ രാജ്യങ്ങളെയും ഇരുട്ടിലാക്കുമെന്ന് ഇറാൻ വിദേശകാര്യ സഹമന്ത്രി ഇന്നലെ മുന്നറിയിപ്പ് നൽകിയിരുന്നു. ഖാർഗ് ദ്വീപിൽ അധിനിവേശം നടത്തി ഹോർമുസിന്റെ നിയന്ത്രണം പിടിക്കാൻ അമേരിക്ക ഒരുങ്ങുന്നതായി വിവിധ യുഎസ് മാധ്യമങ്ങൾ അറിയിച്ചു. അതിനിടെ ഇസ്രായേൽ നഗരങ്ങൾക്ക് നേരെ ഇന്ന് വെളുപ്പിനും ഇറാൻ മിസൈൽ വർഷം തുടർന്നു.