< Back
Gulf
ദോഹ എക്സ്പോയ്ക്ക് തുടക്കം; പൊതുജനങ്ങള്‍ക്കുള്ള പ്രവേശനം നാളെ മുതല്‍
Gulf

ദോഹ എക്സ്പോയ്ക്ക് തുടക്കം; പൊതുജനങ്ങള്‍ക്കുള്ള പ്രവേശനം നാളെ മുതല്‍

Web Desk
|
2 Oct 2023 11:56 PM IST

യുഎഇ പ്രസിഡന്റ് അടക്കമുള്ള വിശിഷ്ടാതിഥികളുടെ സാന്നിധ്യത്തില്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി എക്സ്പോ ഉദ്ഘാടനം ചെയ്തു

ദോഹ: ഹോര്‍ട്ടികള്‍ച്ചറല്‍ എക്സ്പോയ്ക്ക് പ്രൌഢോജ്വല തുടക്കം. യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ അടക്കമുള്ള വിശിഷ്ടാതിഥികളുടെ സാന്നിധ്യത്തില്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി ഉദ്ഘാടനം ചെയ്തു. നാളെ മുതല്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനം അനുവദിക്കും

മരുഭൂമിയില്‍ ആദ്യമായി വിരുന്നെത്തിയ അന്താരാഷ്ട്ര ഹോര്‍ട്ടികള്‍ച്ചറല്‍ എക്സ്പോയ്ക്ക് ഉജ്വലമായാണ് ഖത്തര്‍ തുടക്കം കുറിച്ചത്. ഹരിത ഭൂമി മികച്ച പരിസ്ഥിതിയെന്ന എക്സ്പോയുടെ ആപ്തവാക്യം അന്വര്‍ഥമാക്കുന്നതായിരുന്നു ചടങ്ങ്. വിവിധ കലാപ്രകടനങ്ങളും ഉദ്ഘാടനത്തോട് അനുബന്ധിച്ച് നടന്നു. അമീറും യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ അടക്കമുള്ള വിശിഷ്ടാതിഥികളും എക്സ്പോ വേദിയില്‍ സന്ദര്‍ശനം നടത്തി.

നാളെ രാവിലെ 10 മുതല്‍ എക്സ്പോ വേദിയിലേക്ക് പൊതുജനങ്ങള്‍ക്ക് പ്രവേശനം അനുവദിക്കും. സ്വദേശികള്‍ക്കും വിദേശികള്‍ക്കും എക്സ്പോ കാഴ്ചകള്‍ സൗജന്യമായി ആസ്വദിക്കാം.അതേ സമയം ഇനൊവേഷന്‍, കള്‍ച്ചറല്‍, ഫാമിലി സോണുകളിലേക്കെല്ലാം വൈകിട്ട് മൂന്ന് മുതലാണ് പ്രവേശനം.

Similar Posts