< Back
Gulf

Gulf
ജബൽഅലി തുറമുഖത്തെ തീയണച്ചു; ആളപായമില്ലെന്ന് സിവിൽ ഡിഫൻസ്
|8 July 2021 5:13 AM IST
40 മിനിറ്റിനകം തീ നിയന്ത്രിക്കാൻ കഴിഞ്ഞുവെന്ന് ദുബൈ മീഡിയ ഓഫീസ് ട്വീറ്റ് ചെയ്തു
ദുബൈയിലെ ജബൽഅലി തുറമുഖത്ത് ഇന്ന് പുലർച്ചെയുണ്ടായ തീപിടിത്തം പൂർണമായും നിയന്ത്രണവിധേയമായി എന്ന് സിവിൽ ഡിഫൻസ് അറിയിച്ചു. തുറമുഖത്തിനടുത്ത് നങ്കൂരമിട്ട ചെറു ചരക്കുകപ്പലിലെ കണ്ടയിനറിൽ നിന്നാണ് തീപടർന്നത്. 40 മിനിറ്റിനകം തീ നിയന്ത്രിക്കാൻ കഴിഞ്ഞുവെന്ന് ദുബൈ മീഡിയ ഓഫീസ് ട്വീറ്റ് ചെയ്തു. പരിക്കോ ആളപായമോ ഇല്ലെന്നും അധികൃതർ അറിയിച്ചു. യു എ ഇ സമയം രാത്രി പന്ത്രണ്ടിന് ശേഷമാണ് തീപിടിത്തമുണ്ടായത്. വൻ ശബ്ദത്തോടെ തീപടർന്നത് നഗരവാസികളെ ഏറെ നേരം ആശങ്കയിലാക്കി.