< Back
Gulf
ഹാർമോണിയസ് കേരളക്ക് ജിദ്ദ ഒരുങ്ങുന്നു
Gulf

ഹാർമോണിയസ് കേരളക്ക് ജിദ്ദ ഒരുങ്ങുന്നു

Web Desk
|
11 Feb 2023 1:09 AM IST

പരിപാടിയുടെ ടിക്കറ്റുകൾ എല്ലാ പ്രധാന മലയാളി റസ്റ്റോറന്റുകളിലും ഷോപ്പുകളിലും ലഭ്യമാണ്

ജിദ്ദ: സൗദിയിലെ ജിദ്ദയിൽ ഗൾഫ് മാധ്യമവും മീഫ്രണ്ട് ആപ്പും ചേർന്നൊരുക്കുന്ന ഹാർമോണിയസ് കേരളക്കുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നു.ചലച്ചിത്ര, സംഗീത, മിമിക്സ് രംഗത്തെ മുപ്പതോളം കലാകാരന്മാർ കലാസംഗീത സായാഹ്നത്തിൽ അണിനിരക്കും. ഫെബ്രുവരി 24ന് വൈകുന്നേരം ജിദ്ദ ഇക്വിസ്ട്രിയൻ പാർക്കിലാണ് പരിപാടി നടക്കുന്നത്.

പരിപാടിയുടെ ടിക്കറ്റുകൾ എല്ലാ പ്രധാന മലയാളി റസ്റ്റോറന്റുകളിലും ഷോപ്പുകളിലും ലഭ്യമാണ്. പരിപാടിയുടെ പ്രഖ്യാപനം വന്നതോടെ പുതിയൊരു കലാസംഗീത സായാഹ്നത്തിനായി കാത്തിരിക്കുകയാണ് ജിദ്ദയിലെ മലയാളി സമൂഹം.ചലച്ചിത്ര യുവതാരം ടൊവിനോ മുഖ്യാതിഥിയായ ഹാർമോണിയസ് കേരളയിൽ ഗായകരായ സിത്താര, സനാ മെയ്തുട്ടി, സൂരജ് സന്തോഷ്, കണ്ണൂർ ശരീഫ്, ജാസിം ജമാൽ, നർത്തകൻ റംസാൻ, മിമിക്രി കലാകാരൻ മഹേഷ്, വയലിനിസ്റ്റ് രൂപ രേവതി, അവതാരകൻ മിഥുൻ രമേശ് തുടങ്ങി ചലച്ചിത്ര, സംഗീത, മിമിക്സ് രംഗത്തെ 30ഒാളം കലാകാരന്മാർ അണിനിരക്കും. കലാകാരന്മാരിൽ അധികവും ജിദ്ദക്ക് പുതുമുഖങ്ങളാണെന്നതാണ് ശ്രദ്ധേയം. 40, 75, 150, 300 റിയാൽ എന്നിങ്ങിനെയാണ് ടിക്കറ്റ് നിരക്ക്. ജിദ്ദയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് ഇക്വസ്ട്രിയൻ മൈതാനത്തേക്ക് സൗജന്യ ബസ് സർവിസും ഏർപ്പെടുത്തിയിട്ടുണ്ട്.

Similar Posts