< Back
Gulf
കുവൈത്തിലെ പ്രമുഖ വ്യവസായിയും സാമൂഹിക സാംസ്കാരിക പ്രവര്‍ത്തകനുമായ ജോൺ മാത്യു നിര്യാതനായി
Gulf

കുവൈത്തിലെ പ്രമുഖ വ്യവസായിയും സാമൂഹിക സാംസ്കാരിക പ്രവര്‍ത്തകനുമായ ജോൺ മാത്യു നിര്യാതനായി

Web Desk
|
24 Jan 2023 1:11 AM IST

60-കളിൽ വൈദ്യുതി-ജല മന്ത്രാലയം ജീവനക്കാരനായാണ് ഔദ്യോഗിക ജീവിതത്തിനു തുടക്കം കുറിച്ചത്

കുവൈത്ത് സിറ്റി: കുവൈത്തിലെ പ്രമുഖ വ്യവസായിയും സാമൂഹിക സാംസ്കാരിക പ്രവര്‍ത്തകനുമായ ജോൺ മാത്യു നിര്യാതനായി. എറണാകുളത്തെ തേവരയിലെ വീട്ടിലായിരുന്നു അന്ത്യം. 60-കളിൽ വൈദ്യുതി-ജല മന്ത്രാലയം ജീവനക്കാരനായാണ് ഔദ്യോഗിക ജീവിതത്തിനു തുടക്കം കുറിച്ചത്. മലയാളികൾ ഉൾപ്പെടെ നൂറു കണക്കിന് പേരാണ് ഇദ്ധേഹത്തിന്‍റെ സ്ഥാപനത്തില്‍ ജോലി ചെയ്യുന്നത്.

നിരവധി പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. പ്രവാസികൾക്ക് വേണ്ടിയുള്ള നോർക്ക പദ്ധതികളുടെ ഔദ്യോഗിക പ്രതിനിധിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 60 വർഷത്തോളം കുവൈറ്റിലുണ്ടായിരുന്ന ജോൺ മാത്യു ഓഗസ്റ്റ് അവസാനമാണ് നാട്ടിലേക്ക് മടങ്ങിയത്.

Similar Posts