< Back
Gulf
ഒമാനിൽ അടിയന്തര ആവശ്യങ്ങൾക്ക് ജോയിന്‍റ് ഓപറേഷൻസ് സെന്‍റര്‍ പ്രവർത്തനസജ്ജം
Gulf

ഒമാനിൽ അടിയന്തര ആവശ്യങ്ങൾക്ക് ജോയിന്‍റ് ഓപറേഷൻസ് സെന്‍റര്‍ പ്രവർത്തനസജ്ജം

Web Desk
|
21 July 2021 7:10 AM IST

ലോക്ഡൗൺ ദിവസങ്ങളിൽ വിമാനത്താവള യാത്രക്ക് തടസങ്ങളുണ്ടാകില്ലെന്ന് ഒമാൻ എയർപോർട്സ് അറിയിച്ചു

ഒമാനിൽ സമ്പൂർണ ലോക്ഡൗൺ കാലയളവിൽ ജനങ്ങളുടെ അടിസ്ഥാന സേവനങ്ങൾ ഉറപ്പാക്കാനും അടിയന്തര യാത്രാനുമതികൾ നൽകുന്നതിനുമായി ജോയിന്‍റ് ഓപറേഷൻ സെൻറർ പ്രവർത്തനസജ്ജമായി. ലോക്ഡൗൺ ദിവസങ്ങളിൽ വിമാനത്താവള യാത്രക്ക് തടസങ്ങളുണ്ടാകില്ലെന്ന് ഒമാൻ എയർപോർട്സ് അറിയിച്ചു.

റോയൽ ഒമാൻ പൊലീസ്, ഹെൽത്ത് കെയർ, ടൂറിസം, വാണിജ്യം-വ്യവസായം, നഗരസഭ, കമ്മ്യൂണിക്കേഷൻസ് ആൻറ് ഇൻഫർമേഷൻ ടെക്നോളജി, കൃഷി, ഫിഷറീസ്, വാട്ടർ റിസോഴ്സ് വിഭാഗങ്ങളുടെ പ്രതിനിധികൾ അടങ്ങിയതാണ് ജോയിന്‍റ് ഓപറേഷൻസ് സെൻറർ. അടിയന്തര യാത്രകളും മറ്റും ആവശ്യമുള്ളവർക്ക് 1099 എന്ന നമ്പറിൽ വിളിച്ചാൽ ഓപറേഷൻ സെന്‍ററുമായി ബന്ധപ്പെടാൻ സാധിക്കും.

മസ്കത്ത് വിമാനത്താവളത്തിലെ കോവിഡ് പരിശോധനാ കേന്ദ്രവും ലോക്ഡൗൺ കാലയളവിൽ പ്രവർത്തിക്കും. ഇവിടെ യാത്രക്കാർ യാത്രാരേഖകൾ നൽകണം. പരിശോധനക്ക് യാത്രക്കാരെ അനുഗമിക്കുന്നവർ ജോയിന്‍റ് ഓപറേഷൻസ് സെന്‍ററില്‍ നിന്നുള്ള അനുമതി വാങ്ങിയിരിക്കുകയും വേണം.



Similar Posts