< Back
Gulf
Abdullah

അബ്ദുല്ല

Gulf

ഹജ്ജിനെത്തിയ കണ്ണൂര്‍ സ്വദേശി മക്കയില്‍ മരിച്ചു

Web Desk
|
21 Jun 2023 11:15 AM IST

സ്ട്രോക്ക് ബാധിച്ച് അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുകയായിരുന്നു

മക്ക: ഹജ്ജ് കർമ്മം നിർവഹിക്കുന്നതിനായി കേന്ദ്ര ഹജ്ജ് കമ്മിറ്റി വഴി മക്കയിൽ എത്തിയ കണ്ണൂർ നോർത്ത് മാട്ടൂൽ സ്വദേശി ബയാൻ ചാലിൽ അബ്ദുല്ല (71) മരിച്ചു. ഇന്ന് പുലർച്ചെ മക്കയിലെ കിംഗ് അബ്ദുൽ അസീസ് ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.

സ്ട്രോക്ക് ബാധിച്ച് അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുകയായിരുന്നു . ഭാര്യ ഖദീജയുമൊത്താണ് അബ്ദുല്ല ഹജ്ജിനെത്തിയത് . നടപടി ക്രമങ്ങൾ പൂർത്തീകരിച്ച് മക്കയിൽ ഖബറടക്കുമെന്ന് മക്ക കെഎംസിസി നേതാക്കൾ അറിയിച്ചു .

Similar Posts