< Back
Gulf

Gulf
കുവൈത്തിൽ ഭൂചലനം രേഖപ്പെടുത്തിയിട്ടില്ലെന്ന് കുവൈത്ത് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സയന്റിഫിക് റിസർച്ച് സെന്‍റര്‍
|6 Feb 2023 11:45 PM IST
കുവൈത്തിൽ ഭൂചലനമുണ്ടായെന്ന വാര്‍ത്തയെ തുടര്‍ന്നാണ് അധികൃതര്‍ വിശദീകരണവുമായി രംഗത്ത് വന്നത്
കുവൈത്ത് സിറ്റി: കുവൈത്തിൽ ഭൂചലനം രേഖപ്പെടുത്തിയിട്ടില്ലെന്നും ആശങ്കപ്പെടേണ്ട സാഹചര്യങ്ങളില്ലെന്നും കുവൈത്ത് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സയന്റിഫിക് റിസർച്ച് സെന്‍റര്‍ അറിയിച്ചു. നേരത്തെ തുർക്കിയിലും സിറിയയിലുമുണ്ടായ ഭൂകമ്പത്തെ തുടര്‍ന്ന് കുവൈത്തിലും ഭൂചലനമുണ്ടായെന്ന വാര്‍ത്തയെ തുടര്‍ന്നാണ് അധികൃതര്‍ വിശദീകരണവുമായി രംഗത്ത് വന്നത്.
ഭൂകമ്പങ്ങൾ നിരീക്ഷിക്കുന്നതിനുള്ള ഏറ്റവും അത്യാധുനിക സംവിധാനങ്ങളാണ് രാജ്യത്ത് നിലവിലുള്ളതെന്ന് കിസിർ സൂപ്പർവൈസർ ഡോ.അബ്ദുല്ല അൽ അൻസി വ്യക്തമാക്കി. അതിനിടെ കുവൈത്തികളോട് ജാഗ്രത പാലിക്കാനും ഔദ്യോഗിക അധികാരികൾ നൽകുന്ന നിർദ്ദേശങ്ങൾ പാലിക്കാനും തുർക്കിയിലെ കുവൈത്ത് എംബസി അഭ്യർത്ഥിച്ചു. ആവശ്യമെങ്കിൽ എംബസിയുമായോ ഇസ്താംബൂളിലെ കോൺസുലേറ്റ് ജനറലുമായോ ബന്ധപ്പെടാനും എംബസി അറിയിച്ചു.