< Back
Gulf
കുവൈത്ത് അന്താരഷ്ട്ര പ്രദർശന നഗരി വാണിജ്യ മേളകൾക്കായി തുറക്കുന്നു; ഈ മാസം അവസാനത്തോടെ നഗരിയിൽ വാണിജ്യ പ്രദർശനം ആരംഭിക്കും
Gulf

കുവൈത്ത് അന്താരഷ്ട്ര പ്രദർശന നഗരി വാണിജ്യ മേളകൾക്കായി തുറക്കുന്നു; ഈ മാസം അവസാനത്തോടെ നഗരിയിൽ വാണിജ്യ പ്രദർശനം ആരംഭിക്കും

Web Desk
|
21 Nov 2021 9:50 PM IST

ആരോഗ്യമന്ത്രാലയവും പ്രതിരോധമന്ത്രാലയവും ചേർന്നു യുദ്ധകാലാടിസ്ഥാനത്തിൽ വാണിജ്യ നഗരിയെ ഫീൽഡ് ആശുപത്രിയാക്കി മാറ്റുകയായിരുന്നു. ഒന്നാം തരംഗത്തിന്റെ സമയത്ത് കോവിഡ് ബാധിതരായ വിദേശികളെ പ്രധാനമായും പ്രവേശിപ്പിച്ചിരുന്നത് മിശ്രിഫ് ഫീൽഡ് ആശുപത്രിയിൽ ആയിരുന്നു.

രണ്ടു വർഷത്തെ ഇടവേളക്ക് ശേഷം കുവൈത്ത് അന്താരഷ്ട്ര പ്രദർശന നഗരി വാണിജ്യ മേളകൾക്കായി തുറന്നു കൊടുക്കുന്നു. ഈ മാസം അവസാനത്തോടെ നഗരിയിൽ വാണിജ്യ പ്രദർശനം ആരംഭിക്കുമെന്ന് കുവൈത്ത് ഇന്റർനാഷണൽ ഫെയർ ഗ്രൗണ്ട് കമ്പനി അറിയിച്ചു. കുവൈത്തിൽ കോവിഡ് വ്യാപനം ആരംഭിച്ചത് മുതലാണ് മിശ്രിഫിലെ പ്രദർശന നഗരിയിൽ വാണിജ്യ മേളകൾ നിർത്തലാക്കിയത്. അന്താരാഷ്ട്ര പ്രദർശനങ്ങളാൽ സജീവമായിരുന്ന ഫെയർ ഗ്രൗണ്ട് കഴിഞ്ഞ രണ്ടു വർഷക്കാലമായി രാജ്യത്തെ പ്രധാന കോവിഡ് പ്രതിരോധ കേന്ദ്രമായി തുടരുകയായിരുന്നു .

ആരോഗ്യമന്ത്രാലയവും പ്രതിരോധമന്ത്രാലയവും ചേർന്നു യുദ്ധകാലാടിസ്ഥാനത്തിൽ വാണിജ്യ നഗരിയെ ഫീൽഡ് ആശുപത്രിയാക്കി മാറ്റുകയായിരുന്നു. ഒന്നാം തരംഗത്തിന്റെ സമയത്ത് കോവിഡ് ബാധിതരായ വിദേശികളെ പ്രധാനമായും പ്രവേശിപ്പിച്ചിരുന്നത് മിശ്രിഫ് ഫീൽഡ് ആശുപത്രിയിൽ ആയിരുന്നു. പിന്നീട രാജ്യവ്യാപകമായി വാക്‌സിനേഷൻ യജ്ഞം ആരംഭിച്ചപ്പോൾ പ്രധാന വാക്‌സിനേഷൻ കേന്ദ്രവും സജ്ജീകരിച്ചത് ഇവിടെയായിരുന്നു. കോവിഡ് ആശങ്കൾ മാറി രാജ്യം ജീവിതത്തിലേക്കു പ്രവേശിച്ചതോടെയാണ് രണ്ടര വർഷത്തെ ഇടവേളക്കു ശേഷം മിശ്രിഫ് ഫെയർ ഗ്രൗണ്ടിൽ വ്യാപാരമേളകൾ വീണ്ടും സജീവമാകുന്നത്. ഇന്റർനാഷണൽ ഫെയർ ഗ്രൗണ്ട് കമ്പനിയും ബൊട്ടീഖാത്തും സംയുകതമായി ഒരുക്കുന്ന നവംബർ അവസാരവാരം ആരംഭിക്കുന്ന പെർഫ്യൂം എക്‌സിബിഷനോടെ ആണ് വാണിജ്യമേളകൾ ആരംഭിക്കുന്നത്. 'We are here' എന്ന തലക്കെട്ടിലാണ് 797 പവലിയൻ ഉൾക്കൊള്ളുന്ന പെർഫ്യൂം പ്രദർശനം ഒരുക്കുന്നത്. അതേസമയം ഫെയർ ഗ്രൗണ്ട് കേന്ദ്രീകരിച്ചു ആരോഗ്യമന്ത്രാലയം നടത്തിവന്നിരുന്ന ഫീൽഡ് ആശുപത്രിയും വാക്‌സിനേഷൻ കേന്ദ്രവും നിലവിലെ പോലെ തന്നെ തുടരുമെന്നും അധികൃതർ അറിയിച്ചു.

Related Tags :
Similar Posts