< Back
Kuwait

Kuwait
കുവൈത്തിൽ ഫെബ്രുവരി മാസത്തിൽ ഉയർന്നത് 10,562 പുതിയ പതാകകൾ
|2 March 2023 11:54 AM IST
കുവൈത്ത് ദേശീയ വിമോചന ദിനാഘോഷങ്ങളുടെ ഭാഗമായി ഫെബ്രുവരി മാസത്തിൽ രാജ്യത്ത് ഉയർന്നത് 10,562 പുതിയ പതാകകൾ. 214 പുതിയ കൊടിമരങ്ങൾ ഇതിന്റെ ഭാഗമായി സ്ഥാപിച്ചതായും കുവൈത്ത് മുനിസിപ്പാലിറ്റിയിലെ പബ്ലിക് റിലേഷൻസ് വകുപ്പ് വെളിപ്പെടുത്തി. ഡെക്കറേഷൻ വർക്ക് മോണിറ്ററിങ് സംഘമാണ് പതാകകൾ സഥാപിച്ചത്.
പ്രധാന റോഡുകളിലെ കേടായ എല്ലാ പതാകകളും മാറ്റി പുതിയവ സ്ഥാപിച്ചതായും ഡെക്കറേഷൻ വർക്ക് ടീമിലെ ഉദ്യോഗസ്ഥൻ അഹമ്മദ് അൽ ബാഖിത് അറിയിച്ചു.
വീടുകൾക്കും സഥാപനങ്ങൾക്കും മുന്നിൽ സ്വന്തം നിലക്ക് സഥാപിച്ച പതാകൾക്ക് പുറമെയുള്ള കണക്കാണിത്. ആഘോഷങ്ങളുടെ ഭാഗമായി ഫെബ്രുവരിയിൽ രാജ്യത്ത് മിക്കയിടത്തും പതാകകളും അലങ്കാരങ്ങളും സഥാപിച്ചിരുന്നു.
