< Back
Kuwait

Kuwait
'സ്നേഹനിലാവ്'; കൊല്ലം ജില്ല പ്രവാസി സമാജം കുവൈത്തിന്റെ 17ആമത് വാർഷികം
|13 Jun 2023 11:52 PM IST
വാർഷികാഘോഷ പരിപാടിയില്‍ പ്രഫ. ഗോപിനാഥ് മുതുകാട് മുഖ്യാതിഥിയാകും
കുവൈത്ത് സിറ്റി: കൊല്ലം ജില്ല പ്രവാസി സമാജം കുവൈത്ത് പതിനേഴാമത് വാർഷികാഘോഷം സംഘടിപ്പിക്കുന്നു. ‘സ്നേഹനിലാവ്’ എന്ന പേരിൽ നടത്തുന്ന വാർഷികാഘോഷ പരിപാടിയില്‍ പ്രഫ. ഗോപിനാഥ് മുതുകാട് മുഖ്യാതിഥിയാകും.
ഒക്ടോബർ 13ന് അബ്ബാസിയ ഇന്ത്യൻ സെൻട്രൽ സ്കൂളിലാണ് ആഘോഷ പരിപാടി . ‘സ്നേഹനിലാവ്’ കൂപ്പൺ പ്രകാശനം ജോയ് ജോൺ തുരുത്തിക്കര, ഷാജി ശാമുവലിന് നൽകി നിർവഹിച്ചു. പ്രോഗ്രാം ജനറൽ കൺവീനർ സലിം രാജ് യോഗം നിയന്ത്രിച്ചു. ടി.ഡി. ബിനിൽ, അനിൽകുമാർ,തമ്പി ലൂക്കോസ് എന്നീവര്‍ ആശംസകള്‍ നേര്‍ന്നു.