< Back
Kuwait
കുവൈത്തില്‍ മയക്കുമരുന്നുമായി 19 പ്രവാസികള്‍ അറസ്റ്റിൽ
Kuwait

കുവൈത്തില്‍ മയക്കുമരുന്നുമായി 19 പ്രവാസികള്‍ അറസ്റ്റിൽ

Web Desk
|
30 Sept 2023 11:54 PM IST

ലഹരിക്കടത്തിനും കച്ചവടത്തിനുമെതിരെ ശക്തമായ നടപടിയാണ് കുവൈത്ത് സ്വീകരിച്ചു വരുന്നത്.

കുവൈത്ത് സിറ്റി: കുവൈത്തില്‍ വിവിധതരം മയക്കുമരുന്നുമായി 19 പ്രവാസികള്‍ അറസ്റ്റിൽ. ആഭ്യന്തര മന്ത്രാലയം 14 പ്രദേശങ്ങളിലായി നടത്തിയ പരിശോധനയിലാണ് ഇത്രയും പേർ പിടിയിലായത്.

ഇവരില്‍ നിന്ന് 10 കിലോഗ്രാം മയക്കുമരുന്നും 9,914 ഗുളികകളും കണ്ടെത്തിയതായി അധികൃതര്‍ പറഞ്ഞു. രാജ്യത്ത് നിന്നും അടുത്തിടെയായി വൻതോതിലുള്ള മയക്കുമരുന്നാണ് അധികൃതർ പിടികൂടിയത്.

ലഹരിക്കടത്തിനും കച്ചവടത്തിനുമെതിരെ ശക്തമായ നടപടിയാണ് കുവൈത്ത് സ്വീകരിച്ചു വരുന്നത്. മയക്കുമരുന്നിനെതിരായ പോരാട്ടത്തില്‍ സുരക്ഷാ ഉദ്യോഗസ്ഥരുമായി സഹകരിക്കണമെന്നും സംശയാസ്പദമായ കാര്യങ്ങള്‍ കണ്ടാല്‍ 112 എന്ന നമ്പരിലേക്കോ ഡ്രഗ് കൺട്രോൾ ഹോട്ട്‌ലൈനിലേക്കോ വിവരം അറിയിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.



Similar Posts