< Back
Kuwait

Kuwait
3,000 ദിനാർ വിലയുള്ള 21 ആടുകൾ മോഷ്ടിക്കപ്പെട്ടു; പ്രതിക്കായി അന്വേഷണം
|25 Sept 2024 10:19 AM IST
അൽ അഹമ്മദി സ്റ്റേബിൾസ് ഏരിയയിലാണ് സംഭവം
കുവൈത്തിൽ അൽഅഹമ്മദി സ്റ്റേബിൾസ് ഏരിയയിലെ തൊഴുത്തിൽ നിന്ന് 3,000 ദിനാർ വിലവരുന്ന 21 ആടുകൾ മോഷ്ടിക്കപ്പെട്ടു. പ്രതിക്കായി ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റ് ഓഫീസർമാർ പ്രതിക്കായി അന്വേഷണം തുടങ്ങി.
അൽ റഖയിൽ താമസിക്കുന്ന 33 കാരനായ കുവൈത്ത് പൗരൻ അബ്ദുല്ലയാണ് ആടുകൾ മോഷ്ടിക്കപ്പെട്ടതായി പോർട്ട് പൊലീസ് സ്റ്റേഷനിൽ കേസ് ഫയൽ ചെയ്തതെന്നാണ് റിപ്പോർട്ട്. അൽഅഹമ്മദി സ്റ്റേബിളിന് സമീപമുള്ള തന്റെ തൊഴുത്തിൽ നിന്ന് 21 ആടുകൾ മോഷ്ടിക്കപ്പെട്ടതായും അബു മുസ്തഫ എന്ന സ്റ്റേബിൾ ഗാർഡിനെ കാണാതായതായും പൗരൻ പരാതിയിൽ പറഞ്ഞു.