< Back
Kuwait

Kuwait
താമസ, തൊഴിൽ നിയമലംഘനം: കുവൈത്തിൽ ഈ വർഷം 21,190 പേരെ നാടുകടത്തി
|22 Oct 2024 10:56 AM IST
11,970 പേർ പിഴ നൽകി രേഖകൾ നിയമപരമാക്കി
കുവൈത്ത് സിറ്റി: കുവൈത്തിൽ താമസ, തൊഴിൽ നിയമലംഘകർക്കെതിരെ ശക്തമായ നടപടികൾ തുടരുന്നു. താമസ, തൊഴിൽ നിയമലംഘനത്തെ തുടർന്ന് ഈ വർഷം പിടികൂടിയ 21,190 പേരെ നാടുകടത്തി. 11,970 പേർ പിഴ നൽകി രാജ്യത്ത് തുടരാനുള്ള രേഖകൾ നിയമപരമാക്കിയാതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
വിസ കച്ചവടത്തിൽ ഏർപ്പെട്ടതുമായി ബന്ധപ്പെട്ട് 59 ക്രിമിനൽ കേസുകളാണ് രജിസ്റ്റർ ചെയ്തത്. വ്യാജ കമ്പനികളുടെ പേരിൽ വ്യാജ രേഖ നിർമാണം നടത്തിയ സഥാപന ഉടമകളും പ്രതിനിധികളും പിടിയിലായതായി അധികൃതർ പറഞ്ഞു.