< Back
Kuwait

Kuwait
പുതുവത്സരാഘോഷത്തിൽ കുവൈത്തില്‍ 2,523 നിയമലംഘനങ്ങൾ രേഖപ്പെടുത്തി
|2 Jan 2024 11:53 AM IST
പുതുവത്സരാഘോഷത്തിൽ കുവൈത്തില്‍ രേഖപ്പെടുത്തിയത് 2,523 നിയമ ലംഘനങ്ങൾ. വിവിധ വകുപ്പുകള്‍ സംയുക്തമായി നടത്തിയ പരിശോധനയിലാണ് ലംഘനങ്ങള്‍ കണ്ടെത്തിയത്.
നേരത്തെ ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് തലാലിന്‍റെ നിര്‍ദ്ദേശ പ്രകാരം സുരക്ഷാക്രമീകരണങ്ങൾ വർദ്ധിപ്പിച്ചിരുന്നു.
സുരക്ഷാ പരിശോധനയുടെ ഭാഗമായി രാജ്യത്തെ വ്യാപാര മാളുകളിലും പ്രധാന ഹൈവേകൾ, നിരത്തുകൾ, പൊതു ഇടങ്ങൾ എന്നിവിടങ്ങളിലും 1,950 ഉദ്യോഗസ്ഥരെ വിന്യസിച്ചിരുന്നു. താമസ, തൊഴിൽ നിയമങ്ങൾ ലംഘിച്ചവരും പിടികൂടിയവരില്‍ ഉള്‍പ്പെടും.