< Back
Kuwait
കുവൈത്തിൽ 268 വെബ്സൈറ്റുകൾ വിലക്കി
Kuwait

കുവൈത്തിൽ 268 വെബ്സൈറ്റുകൾ വിലക്കി

Web Desk
|
13 Jan 2023 12:52 AM IST

കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി റെഗുലേറ്ററി അതോറിറ്റിയാണ് നടപടി സ്വീകരിച്ചത്

കുവൈത്തിൽ കഴിഞ്ഞ വർഷം രാജ്യത്ത് 268 വെബ്സൈറ്റുകൾ വിലക്ക് ഏർപ്പെടുത്തുകയും 30 വെബ്സൈറ്റുകൾ പിൻവലിക്കുകയും ചെയ്തതായി അധികൃതർ അറിയിച്ചു. കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി റെഗുലേറ്ററി അതോറിറ്റിയാണ് നടപടി സ്വീകരിച്ചത്. അതോടൊപ്പം ബൗദ്ധിക സ്വത്തവകാശത്തിന്റെയും പ്രസിദ്ധീകരണ അവകാശങ്ങളുടെയും ലംഘനം കാരണം 193 സൈറ്റുകൾ ബ്ലോക്ക് ചെയ്തിട്ടുണ്ട് . കുവൈത്ത് നിയമങ്ങളും ഇസ്‌ലാമിക തത്വങ്ങളും പാലിക്കാത്തതിനാൽ 52 വെബ്സൈറ്റുകൾക്കെതിരെയും നടപടി സ്വീകരിച്ചതായും സോഫ്റ്റ്വെയർ, അനുചിതമായ ബ്രൗസർ ഉള്ളടക്കം, വഞ്ചന, എന്നിവ കാരണം 23 വെബ്സൈറ്റുകൾ ബ്ലോക്ക് ചെയ്തായും അധികൃതർ വ്യക്തമാക്കി.

268 websites banned in Kuwait

Similar Posts