< Back
Kuwait

Kuwait
കുവൈത്തിലെ മുബാറക് അൽകബീറിൽ ഉപേക്ഷിക്കപ്പെട്ട 27 കാറുകൾ നീക്കി, പാഴ്വസ്തുക്കളും ബോട്ടുകളും നീക്കംചെയ്തു
|8 Oct 2025 4:07 PM IST
മാലിന്യസംസ്‌കരണം മെച്ചപ്പെടുത്താൻ പുതിയ കണ്ടെയ്‌നറുകൾ
കുവൈത്ത് സിറ്റി; കുവൈത്തിലെ മുബാറക് അൽകബീറിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ 27 കാറുകൾ നീക്കംചെയ്തു. പാഴ്വസ്തുക്കളും ബോട്ടുകളും നീക്കി. മുൻസിപ്പാലിറ്റിയുടെ ശുചിത്വനിയമങ്ങളുടെ ഭാഗമായാണ് നടപടി. നിയമലംഘനങ്ങൾക്ക് അറുതിവരുത്തുന്നതിന്റെ ഭാഗമായി മുൻസിപ്പാലിറ്റിയിൽ പരിശോധന കർശനമാക്കിയിട്ടുണ്ട്. പൊതുശുചിത്വ നിയമലംഘനത്തിനും റോഡ് തടസ്സപ്പെടുത്തലിനും 40 പിഴകൾ ചുമത്തി.
ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ട കാറുകളിലും നിയമം പാലിക്കാത്ത ബിസിനസ് കണ്ടെയ്നറുകളിലും 38 നീക്കംചെയ്യൽ സ്റ്റിക്കറുകൾ പതിപ്പിച്ചു. പ്രദേശത്തെ മാലിന്യ സംസ്‌കരണം മെച്ചപ്പെടുത്തുന്നതിനായി 20 പഴയ മാലിന്യ കണ്ടെയ്നറുകൾക്ക് പകരം പുതിയ കണ്ടെയ്നറുകൾ കൊണ്ടുവരികയും ചെയ്തു. പൊതുജനാരോഗ്യവും ശുചിത്വവും ഉറപ്പുവരുത്തുന്നതിനായി മുൻസിപ്പാലിറ്റിക്ക് കീഴിൽ ഊർജിതമായ പ്രവർത്തനങ്ങൾ നടന്നുവരികയാണ്.