< Back
Kuwait

Kuwait
കുവൈത്തിൽ 4548 പേർക്ക് കോവിഡ്
|12 Jan 2022 9:28 PM IST
ആകെ രോഗികളുടെ എണ്ണം 28466 ആയി
കുവൈത്തിൽ പ്രതിദിന കോവിഡ് സ്ഥിരീകരണത്തിൽ ഇന്നും വലിയ വർദ്ധന രേഖപ്പെടുത്തി. 4548 പേർക്ക് കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗികളുടെ എണ്ണം 28466 ആയി. 12.9 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. കോവിഡ് വാർഡുകളിൽ ചികിത്സയിലുള്ളവരുടെ എണ്ണം 200 ആയും തീവ്ര പരിചരണ വിഭാഗത്തിൽ കഴിയുന്നവരുടെ എണ്ണം 17 ആയും വർദ്ധിച്ചിട്ടുണ്ട്. ഇന്ന് മരണം റിപ്പോർട്ട് ചെയ്തിട്ടില്ല. 741 പേർക്ക് രോഗം ഭേദമായതായും ആരോഗ്യമന്ത്രാലയം അറിയിച്ചു.
4548 Covid cases confirmed in Kuwait in the last 24 hours.