< Back
Kuwait
അഗ്നി സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചില്ല; കുവൈത്തിൽ 54 കടകൾ അടച്ചുപൂട്ടി
Kuwait

അഗ്നി സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചില്ല; കുവൈത്തിൽ 54 കടകൾ അടച്ചുപൂട്ടി

Web Desk
|
5 July 2024 6:38 PM IST

കഴിഞ്ഞ ദിവസം രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിലായി അഗ്‌നിശമന വകുപ്പ് നടത്തിയ പരിശോധനയിലാണ് നടപടികൾ സ്വീകരിച്ചത്

കുവൈത്ത് സിറ്റി : സുരക്ഷാ ലംഘനങ്ങളുടെ പേരിൽ കുവൈത്തിൽ 54 കടകൾ ജനറൽ ഫയർഫോഴ്സ് അടച്ചുപൂട്ടി. കഴിഞ്ഞ ദിവസം രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിലായി അഗ്‌നിശമന വകുപ്പ് നടത്തിയ പരിശോധനയിലാണ് നടപടികൾ സ്വീകരിച്ചത്.

നേരത്തെ നിയമലംഘനങ്ങൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് വ്യാപാര സ്ഥാപനങ്ങൾക്ക് അഗ്‌നിശമന വകുപ്പ് മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ തുടർന്നും നടപടികൾ സ്വീകരിക്കാത്തതിനെ തുടർന്നാണ് കടകൾ അടച്ചുപൂട്ടിയത്. വരും ദിവസങ്ങളിലും വാണിജ്യ-വ്യവസായ സ്ഥാപനങ്ങളിൽ പരിശോധന ശക്തമാക്കുമെന്നാണ് സൂചന.

Similar Posts