< Back
Kuwait
56 kg of drugs and 27,000 narcotic pills were seized in Kuwait
Kuwait

കുവൈത്തിൽ 56 കിലോ മയക്കുമരുന്നും 27,000 ലഹരി ഗുളികകളും പിടികൂടി

Web Desk
|
20 Feb 2025 4:12 PM IST

പിടിച്ചെടുത്ത വസ്തുക്കളുടെ വിപണി മൂല്യം ഏകദേശം 2,20,000 ദിനാർ

കുവൈത്ത് സിറ്റി: കുവൈത്തിൽ 56 കിലോ മയക്കുമരുന്നും 27,000 ലഹരി ഗുളികകളും പിടികൂടിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ജനറൽ ഡിപ്പാർട്ട്‌മെൻറ് ഫോർ ഡ്രഗ് കൺട്രോൾ പിടിച്ചെടുത്ത വസ്തുക്കളുടെ വിപണി മൂല്യം ഏകദേശം 2,20,000 കുവൈത്ത് ദിനാറാണെന്നും അധികൃതർ അറിയിച്ചു.

ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് ഡ്രഗ് കൺട്രോൾ രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിലായി ഓപ്പറേഷനുകൾ നടത്തുകയായിരുന്നു. ഈ നടപടികളിൽ നാല് പൗരന്മാരും നാല് ബിദൂനികളും ഉൾപ്പെടെ എട്ട് പ്രതികളെ അറസ്റ്റ് ചെയ്തു. ഇവരിൽ വൻതോതിലുള്ള മയക്കുമരുന്ന് പിടികൂടുകയും ചെയ്തു.


പിടിച്ചെടുത്ത ഇനങ്ങൾ:

50 കിലോ ഹാഷിഷ്

25,000 ലിറിക്ക കാപ്സ്യൂളുകൾ

അഞ്ച് കിലോ മെത്താംഫെറ്റാമൈൻ

ഒരു കിലോ രാസവസ്തുക്കൾ

2,000 കാപ്റ്റഗൺ ടാബ്ലെറ്റുകൾ

രണ്ട് ഇലക്ട്രോണിക് സ്‌കെയിലുകൾ, കാലി ബാഗുകൾ

സംശയിക്കപ്പെടുന്നവരെയും കണ്ടുകെട്ടിയ വസ്തുക്കളെയും നിയമനടപടികൾക്കായി ഡ്രഗ്‌സ് ആൻഡ് ആൽക്കഹോൾ പ്രോസിക്യൂഷൻ ഓഫീസിലേക്ക് അയച്ചു.

Similar Posts