< Back
Kuwait

Kuwait
കുവൈത്തില്‍ ആറുമാസത്തിനിടെ ലഭ്യമാക്കിയത് 615 സൗജന്യ ഡയാലിസിസ് സേവനം
|27 April 2022 5:08 PM IST
കഴിഞ്ഞ ആറുമാസത്തിനിടെ 615 സൗജന്യ ഡയാലിസിസ് സേവനം ലഭ്യമാക്കിയതായി കുവൈത്ത് ഹ്യൂമാനിറ്റേറിയന്‍ ഫ്രണ്ട്ഷിപ് സൊസൈറ്റി അറിയിച്ചു. 120 ഓളം കിഡ്നി രോഗികള്‍ക്കാണ് ഈ സേവനം പ്രയോജനപ്പെട്ടത്. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന നിരവധി പേര്‍ക്ക് സഹായങ്ങള്‍ എത്തിച്ചു നല്‍കാന്‍ സാധിച്ചതായും സൊസൈറ്റി ഡയരക്ടര്‍ ഖാലിദ് ബിന്‍ സബ്ത്ത് പറഞ്ഞു.
187 വിദ്യാര്‍ത്ഥികളുടെ പഠനച്ചെലവും സൊസൈറ്റി ഏറ്റെടുത്തിട്ടുണ്ട്. രാജ്യത്തെ സുമനസ്സുകളുടെ സഹായത്തോടെയാണ് ഇത് സാധ്യമാക്കിയതെന്നും തുടര്‍ന്നും സൊസൈറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പൊതുജനങ്ങളുടെ പിന്തുണ പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.