< Back
Kuwait

Kuwait
നിർത്തിയിട്ട കാറിൽനിന്ന് 800 കുവൈത്ത് ദിനാർ മോഷ്ടിച്ചു
|25 Jun 2024 3:09 PM IST
ജഹ്റയിലെ വിവാഹ വേദിക്കരികിലാണ് സംഭവം
കുവൈത്ത് സിറ്റി: നിർത്തിയിട്ട കാറിൽനിന്ന് 800 കുവൈത്ത് ദിനാർ മോഷ്ടിച്ചതായി പരാതി. അജ്ഞാതർക്കെതിരെ കുവൈത്തറ്റ് പൗരനാണ് പരാതി നൽകിയത്. ജഹ്റയിലെ വിവാഹ വേദിക്കരികിൽ നിർത്തിയിട്ട കാറിൽനിന്ന് മോഷണം നടന്നതായാണ് ഇദ്ദേഹം പറയുന്നത്.
സുരക്ഷാ വൃത്തങ്ങൾ പറയുന്നതനുസരിച്ച്, ജഹ്റയിലെ കല്യാണമണ്ഡപത്തിലേക്ക് പോയി തിരിച്ചെത്തിയപ്പോഴാണ് കുവൈത്ത് പൗരൻ തന്റെ കാറിന്റെ വശത്തെ ചില്ല് തകർന്നത് കണ്ടത്. കാറിലെ മോഷ്ടിക്കപ്പെട്ടതായും പിന്നീട് തിരിച്ചറിഞ്ഞു. സംഭവത്തിൽ കേസെടുത്ത് അന്വേഷണം തുടരുകയാണ്. അറബ് ടൈംസ് ഓൺലൈൻ.കോമാണ് സംഭവം റിപ്പോർട്ട് ചെയ്തത്.