< Back
Kuwait
കുവൈത്തിൽ അപകടത്തിൽ പെട്ട 9 സൈക്കിൾ സവാരിക്കാർ ആശുപത്രി വിട്ടു
Kuwait

കുവൈത്തിൽ അപകടത്തിൽ പെട്ട 9 സൈക്കിൾ സവാരിക്കാർ ആശുപത്രി വിട്ടു

Web Desk
|
27 May 2023 10:35 PM IST

കഴിഞ്ഞ ദിവസമാണ് അറേബ്യൻ ഗൾഫ്റോഡിൽ സൈക്ലിംഗ് പരിശീലിക്കുന്നതിനിടെ വാഹനം ഇടിച്ചുകയറി നിരവധി പേർക്ക് പരിക്കേറ്റത്

കുവൈത്ത് സിറ്റി: കുവൈത്തിലെ അറേബ്യൻ ഗൾഫ് റോഡ് അപകടത്തിൽ പരിക്കേറ്റ ഒമ്പത് പേർ ആശുപത്രി വിട്ടതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. നിസാര പരിക്കേറ്റ ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് മന്ത്രാലയ വക്താവ് ഡോ. അബ്ദുല്ല അൽ സനദ് പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ രണ്ട് പേര്‍ ഐ.സിയുവിലും, സർജറി വാർഡിലും ചികിത്സയിലാണെന്ന് അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് അറേബ്യൻ ഗൾഫ്റോഡിൽ സൈക്ലിംഗ് പരിശീലിക്കുന്നതിനിടെ വാഹനം ഇടിച്ചുകയറി നിരവധി പേർക്ക് പരിക്കേറ്റത്. സഥലത്തെത്തിയ പൊലീസാണ് രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നല്‍കിയത്. അതിനിടെ അപകടം സൃഷ്ടിച്ച വാഹന ഡ്രൈവർ പൊലീസിൽ കീഴടങ്ങതായി അധികൃതര്‍ അറിയിച്ചു.

Similar Posts