< Back
Kuwait

Kuwait
കുവൈത്തിൽ മുബാറക്കിയ ക്യാമ്പിലെ വെയർഹൗസിൽ തീപിടിത്തം
|27 Oct 2024 5:30 PM IST
ലോക്കൽ സപ്ലൈ അഡ്മിനിസ്‌ട്രേഷന്റെ ഗോഡൗണിലാണ് തീപിടിത്തമുണ്ടായതെന്ന് കുവൈത്ത് പ്രതിരോധ മന്ത്രാലയം
കുവൈത്ത് സിറ്റി: മുബാറക്കിയ ക്യാമ്പിലെ വെയർഹൗസിൽ തീപിടിത്തം ഉണ്ടായതായി പ്രതിരോധ മന്ത്രാലയം. മുബാറക്കിയ ക്യാമ്പുകളിലെ ലോക്കൽ സപ്ലൈ അഡ്മിനിസ്‌ട്രേഷന്റെ ഭാഗമായ ഫർണിച്ചറുകളും സ്റ്റേഷനറി സാധനങ്ങളും അടങ്ങിയ ഗോഡൗണിലാണ് തീപിടിത്തമുണ്ടായതെന്ന് മന്ത്രാലയം അറിയിച്ചു.
സംഭവത്തെ തുടർന്ന് ആർമി ഫയർ ബ്രിഗേഡിൽ നിന്നുള്ള അഗ്‌നിശമന സേനാംഗങ്ങൾ വേഗത്തിൽ രക്ഷാപ്രവർത്തനത്തിനായി അണിനിരന്നതായി മന്ത്രാലയം വ്യക്തമാക്കി. തീ നിയന്ത്രണവിധേയമാക്കാനായി ജനറൽ ഫയർഫോഴ്സിൽ നിന്നുള്ള അധിക ഫയർഫോഴ്സ് ടീമുകൾ നിലവിൽ അവരെ സഹായിച്ചുവരികയാണ്.