< Back
Kuwait

Kuwait
കുവൈത്തിലേക്ക് കടത്താൻ ശ്രമിച്ച വൻ മയക്കുമരുന്നു ശേഖരം പിടികൂടി
|30 Dec 2023 12:10 PM IST
കുവൈത്തിലേക്ക് കടത്താൻ ശ്രമിച്ച വൻ മയക്കുമരുന്നു ശേഖരം പിടികൂടി. കോസ്റ്റ് ഗാർഡുമായി സഹകരിച്ചു നടത്തിയ നീക്കത്തിലാണ് 30 കിലോ ഹാഷിഷും, 2000 ലിറിക്ക ഗുളികകളും ക്രിമിനൽ സെക്യൂരിറ്റി വിഭാഗം പിടിച്ചെടുത്തത്.
കടൽ മാർഗം മയക്കുമരുന്നു കടത്തുന്നുവെന്ന വിവരത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മയക്കുമരുന്ന് പിടികൂടിയത്. പ്രത്യേക കവറിൽ പാക്കുചെയ്ത നിലയിലായിരുന്നു മയക്കുമരുന്നുകള്‍.
പിടിച്ചെടുത്ത ലഹരിവസ്തുക്കളും പ്രതികളേയും ബന്ധപ്പെട്ട അധികാരികള്‍ക്ക് കൈമാറി. ലഹരി മാഫിയക്കെതിരായ ശക്തമായ നടപടിയാണ് അധികൃതര്‍ സ്വീകരിക്കുന്നത്.
മയക്കുമരുന്നുമായി ബന്ധപ്പെട്ട വിവരങ്ങൾ ലഭ്യമായാൽ 112 എമർജൻസി ഫോണിലേക്കോ, ഡ്രഗ് കൺട്രോൾ ജനറൽ ഡിപ്പാർട്ട്‌മെന്റിന്റെ ഹോട്ട്‌ലൈനിലേക്കോ അറിയിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.