< Back
Kuwait

Kuwait
കുവൈത്തിൽ സ്വകാര്യ ഫോട്ടോകൾ കാട്ടി വിദ്യാർഥിനിയെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ചയാൾ അറസ്റ്റിൽ
|9 Oct 2023 12:34 AM IST
പിടികൂടിയ ഈജിപ്തുകാരനായ എഞ്ചിനീയറെ രണ്ട് വർഷം തടവിന് ശിക്ഷിച്ചു
കുവൈത്ത് സിറ്റി: സ്വകാര്യ ഫോട്ടോകൾ ഉപയോഗിച്ച് കുവൈത്ത് യൂണിവേഴ്‌സിറ്റി വിദ്യാർഥിനിയെ ഭീഷണപ്പെടുത്തി പണം തട്ടിയെടുക്കാന്‍ ശ്രമിച്ച ഫോൺ കടയിലെ ജീവനക്കാരൻ അറസ്റ്റിൽ.
ഫോണില്‍ നിന്നും വിദ്യാര്‍ഥിയുടെ അനുമതിയില്ലാതെ സ്വകാര്യ ചിത്രങ്ങളും വീഡിയോകളും കൈക്കലാക്കുകയായിരുന്നു. തുടര്‍ന്ന് ഇദ്ദേഹം തന്നെ ഭീഷണിപ്പെടുത്താന്‍ തുടങ്ങിയതെന്ന് വിദ്യാർഥിനി പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു.
തുടക്കത്തിൽ ഇയാള്‍ക്ക് പണം നല്‍കിയെങ്കിലും ആവശ്യങ്ങള്‍ കൂടിയപ്പോള്‍ വിദ്യാർഥിനി പരാതി നല്‍കുകയായിരുന്നുവെന്ന് അധികൃതര്‍ പറഞ്ഞു. പിടികൂടിയ ഈജിപ്തുകാരനായ എഞ്ചിനീയറെ രണ്ട് വർഷം തടവിന് ശിക്ഷിച്ചതായി പ്രാദേശിക മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. ശിക്ഷാ കാലാവധി കഴിഞ്ഞാൽ പ്രതിയെ നാടുകടത്തും.