< Back
Kuwait

Kuwait
കുവൈത്തിൽ വാഹനമിടിച്ച് ചികിത്സയിലായിരുന്ന കോഴിക്കോട് സ്വദേശി മരിച്ചു
|14 Nov 2022 9:01 PM IST
കുവൈത്തിൽ നടക്കാനിറങ്ങിയതിനിടയിൽ വാഹനമിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന കോഴിക്കോട് സ്വദേശി മരിച്ചു. കോഴിക്കോട് മൂഴിക്കൽ സ്വദേശി വിരുപ്പിൽ നായരത്ത് രാജനാണ് (53) മരിച്ചത്.
വെള്ളിയാഴ്ച വൈകിട്ട് നടക്കാനിറങ്ങിയപ്പോൾ വാഹനം ഇടിക്കുകയും ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു.
അലികോ കുവൈത്ത് കമ്പനിയിൽ ജീവനക്കാരനായിരുന്നു. റൂമിൽ തിരിച്ചെത്താത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് അപകടവിവരം അറിഞ്ഞതെന്ന് സഹപ്രവർത്തകർ പറഞ്ഞു. പരേതരായ കൃഷ്ണൻ നായരുടെയും കമലമ്മയുടെയും മകനാണ്. ഭാര്യ: നിഷ. മകൻ: രോഹിത്.