< Back
Kuwait
Al Mulla Exchange
Kuwait

അൽ മുല്ല എക്സ്ചേഞ്ചിന്‍റെ പുതിയ ശാഖ പ്രവർത്തനം ആരംഭിച്ചു

Web Desk
|
27 Sept 2023 6:43 AM IST

കുവൈത്തിലെ പ്രമുഖ ധനകാര്യ സ്ഥാപനമായ അൽ മുല്ല എക്സ്ചേഞ്ചിന്‍റെ സബാ അല്‍ സാലം പ്രദേശത്തെ രണ്ടാമത്തെ ശാഖ പ്രവർത്തനം ആരംഭിച്ചു.

പുതിയ ബ്രാഞ്ചിന്‍റെ ഉദ്ഘാടനം അൽ മുല്ല എക്‌സ്‌ചേഞ്ച് ചെയർമാൻ അബ്ദുല്ല നജീബ് അൽ മുല്ല നിർവഹിച്ചു. അൽ മുല്ല എക്സ്ചേഞ്ച് ജനറൽ മാനേജർ ഫിലിപ്പ് കോശി, അസിസ്റ്റന്റ് ജനറൽ മാനേജർ ന്യൂട്ടൻ ജോസഫ് എന്നിവര്‍ സന്നിഹിതരായിരുന്നു.

ബിസിനസ്‌ വിപുലീകരിക്കുന്നതോടൊപ്പം അൽ മുല്ല എക്സ്ചേഞ്ച് ഉപഭോക്തകൾക്ക് മികച്ച സേവനം നല്‍കുന്നതിന്‍റെ ഭാഗമായാണ് പുതിയ ശാഖ ആരംഭിച്ചത്. ഉപഭോക്താക്കൾക്ക് ഏറ്റവും നൂതനമായ രീതിയില്‍ പുതിയ ശാഖയിൽ നിന്നും സര്‍വീസുകള്‍ ലഭ്യമാക്കുമെന്ന് മാനേജ്മെന്റ് അറിയിച്ചു.

Similar Posts