< Back
Kuwait
Transport truck caught fire
Kuwait

കുവൈത്തില്‍ ഓടിക്കൊണ്ടിരുന്ന ട്രാൻസ്പോർട്ട് ട്രക്കിന് തീപിടിച്ചു

Web Desk
|
27 Jun 2023 9:13 AM IST

കുവൈത്തില്‍ ഓടിക്കൊണ്ടിരുന്ന ട്രാൻസ്പോർട്ട് ട്രക്കിന് തീപിടിച്ചു. ചരക്ക് കയറ്റിവന്ന ട്രക്കിനാണ് തീപിടിച്ചത്. ഇന്നലെ ഉച്ചകഴിഞ്ഞ് ഷുവൈഖ് ഇൻഡസ്ട്രിയല്‍ ഏരിയക്ക് അടുത്തുള്ള അല്‍ ഗസാലി റോഡിന് സമീപമാണ് സംഭവം.

വിവരം അറിഞ്ഞ ഉടന്‍ തന്നെ കുവൈത്ത് ഫയര്‍ഫോഴ്സും, കുവൈത്ത് പൊലീസ് സംഘവും സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി. തീയണച്ചതിന് പിന്നാലെ റോഡ് ഗതാഗതത്തിനായി സൗകര്യമൊരുക്കി.

തീപിടിത്തത്തിന് കാരണം വ്യക്തമല്ല. സംഭവത്തില്‍ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.വേനൽ രൂക്ഷമായതോടെ രാജ്യത്ത് നിരവധി തീപിടിത്തമാണ് റിപ്പോര്‍ട്ട് ചെയ്യുന്നത് . ജനങ്ങൾ ജാഗ്രതപാലിക്കണമെന്നും ആവശ്യമായ സുരക്ഷാസംവിധാനങ്ങൾ ഒരുക്കണമെന്നും അധികൃതർ അറിയിച്ചു.തീപിടിത്തം സംഭവിച്ചാൽ ഉടൻ ഫയർഫോഴ്സിനെ വിവരമറിയിക്കണം.

Similar Posts