< Back
Kuwait

Kuwait
കുവൈത്തിൽ സ്‌കൂളുകളിലെ 2023-24 വർഷത്തേക്കുള്ള അധ്യയന ദിനങ്ങൾ പ്രഖ്യാപിച്ചു
|25 July 2023 6:39 PM IST
ഷെഡ്യൂൾ അനുസരിച്ച്, ഒന്നാം ഗ്രേഡ് വിദ്യാർഥികൾക്ക് സെപ്റ്റംബർ 17 ന് സ്‌കൂൾ ആരംഭിക്കും.
കുവൈത്ത് സിറ്റി: കുവൈത്തിൽ പൊതു, അറബിക് സ്വകാര്യ സ്‌കൂളുകളിലെ 2023 - 2024 അധ്യയനവർഷത്തേക്കുള്ള അധ്യയന ദിനങ്ങൾ വിദ്യാഭ്യാസമന്ത്രാലയം പ്രഖ്യാപിച്ചു. ഷെഡ്യൂൾ അനുസരിച്ച്, ഒന്നാം ഗ്രേഡ് വിദ്യാർഥികൾക്ക് സെപ്റ്റംബർ 17 ന് സ്‌കൂൾ ആരംഭിക്കും. കിൻഡർ ഗാർട്ടൻ, എലിമെന്ററി സ്‌കൂൾ വിദ്യാർഥികൾക്ക് സ്പ്രിങ് ബ്രേക്ക് 2024 ജനുവരി 11 മുതൽ ഫെബ്രുവരി നാലു വരെയായിരിക്കും.
മിഡിൽ സ്‌കൂൾ, ഹൈസ്‌കൂൾ വിദ്യാർഥികൾക്ക് ജനുവരി 21 മുതൽ ഫെബ്രുവരി ഒന്നുവരെയും അവധിയാകും. 10, 11 ക്ലാസുകളിലെ വിദ്യാർഥികൾക്കുള്ള അവസാന പരീക്ഷകൾ 2024 മേയ് 15 മുതൽ മേയ് 27 വരെ നടക്കും. 12-ാം ക്ലാസ് വിദ്യാർഥികളുടെ ഫൈനൽ പരീക്ഷകൾ 2024 മേയ് 29നും ജൂൺ 10നും ഇടയിൽ നടക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.