< Back
Kuwait

Kuwait
നീണ്ട ഇടവേളക്ക് ശേഷം വീണ്ടും വധശിക്ഷ നടപ്പിലാക്കുന്നു
|16 Nov 2022 1:40 PM IST
കുവൈത്തിൽ നീണ്ട ഇടവേളക്ക് ശേഷം വീണ്ടും വധശിക്ഷ നടപ്പിലാക്കുന്നു. കൊലപാതക കേസിൽ പ്രതികളായ ഏഴ് പേരെ നാളെ തൂക്കിലേറ്റാൻ തീരുമാനിച്ചതായി അറ്റോർണി ജനറൽ കൗൺസൽ മുഹമ്മദ് അൽ ദുഐജ് വ്യക്തമാക്കി.
നാല് കുവൈത്തികളെയും സിറിയ, പാക്കിസ്ഥാൻ, എത്യോപ്യ സ്വദേശികളായ മൂന്നു പേരേയുമാണ് വധ ശിക്ഷക്ക് വിധേയരാക്കുന്നത്. വധശിക്ഷക്കെതിരെ പ്രതികൾ സമർപ്പിച്ച അപ്പീലിൽ തീരുമാനമാകാതെ വിദേശികളടക്കം നിരവധി പേരാണ് ജയിലിൽ കഴിയുന്നത്.