< Back
Kuwait
കുവൈത്തിൽ നിന്നും കൊച്ചിയിലേക്ക് പുതിയ സർവീസ് ആരംഭിക്കാനൊരുങ്ങി എയർ ഇന്ത്യ എക്‌സ്പ്രസ്
Kuwait

കുവൈത്തിൽ നിന്നും കൊച്ചിയിലേക്ക് പുതിയ സർവീസ് ആരംഭിക്കാനൊരുങ്ങി എയർ ഇന്ത്യ എക്‌സ്പ്രസ്

Web Desk
|
18 May 2024 8:36 PM IST

കൊച്ചിയിൽ നിന്നും കുവൈത്തിലേക്കും തിരിച്ചും ആഴ്ച്ചയിൽ മൂന്നു സർവിസുകൾ ഉണ്ടായിരിക്കും

കുവൈത്ത് സിറ്റി: കുവൈത്തിൽ നിന്നും കൊച്ചിയിലേക്ക് പുതിയ സർവീസ് ആരംഭിക്കാനൊരുങ്ങി എയർ ഇന്ത്യ എക്‌സ്പ്രസ്. കൊച്ചിയിൽ നിന്നും കുവൈത്തിലേക്കും തിരിച്ചും ആഴ്ച്ചയിൽ മൂന്നു സർവിസുകൾ ഉണ്ടായിരിക്കുമെന്ന് എയർ ഇന്ത്യ അറിയിച്ചു.

കുവൈത്തിൽ നിന്ന് കൊച്ചിയിലേക്ക് തിങ്കൾ,ചൊവ്വ,വ്യാഴം ദിവസങ്ങളിലും കൊച്ചിയിൽ നിന്ന് കുവൈത്തിലേക്ക് ഞായർ,തിങ്കൾ,വ്യാഴം ദിവസങ്ങളിലുമായാണ് സർവിസ്. ജൂൺ മൂന്നു മുതലാണ് സർവിസുകൾ ആരംഭിക്കുക.മധ്യവേനലവധിക്ക് ഭൂരിപക്ഷം പ്രവാസികളും നാട്ടിലേക്ക് തിരിക്കുന്ന ഘട്ടത്തിൽ ആരംഭിക്കുന്ന വിമാന സർവീസ് ഏറെ ആശ്വാസമാകും. നിലവിൽ കണ്ണൂർ, കോഴിക്കോട് സെക്ടറിൽ മാത്രമാണ് കുവൈത്തിൽ നിന്ന് എയർ ഇന്ത്യ എക്‌സ്പ്രസ് സർവിസുള്ളത്.

Similar Posts