< Back
Kuwait

Kuwait
ഇന്ന് മുതൽ അൽ കുലൈബീൻ സീസൺ; കുവൈത്തിൽ വേനൽക്കാലം അവസാന ഘട്ടത്തിലേക്ക്
|11 Aug 2024 5:49 PM IST
ഏറ്റവും ഒടുവിലായി ചൂട് തീവ്രമാകുന്ന സീസൺ 13 ദിവസം
കുവൈത്ത് സിറ്റി: ഇന്ന് മുതൽ അൽ കുലൈബീൻ സീസൺ ആരംഭിക്കുന്നതോടെ കുവൈത്തിൽ വേനൽക്കാലം അവസാന ഘട്ടത്തിലേക്ക് കടക്കുമെന്ന് അൽ ഉജൈരി സയന്റിഫിക് സെന്റർ. അൽ കുലൈബീൻ സീസൺ 13 ദിവസം നീണ്ടുനിൽക്കുമെന്നും സൂര്യന്റെ ചൂടിൽ വർധനവ് രേഖപ്പെടുത്തുന്ന അവസാന സീസണാണിതെന്നും സയന്റിഫിക് സെന്റർ അറിയിച്ചു. ഉയർന്ന താപനിലയും മിത കാലാവസ്ഥയും തമ്മിൽ വിഭജിക്കുന്നതിതാണെന്നും പറഞ്ഞു.
സീസൺ അവസാനിക്കുന്നതോടെ താപനില കുറയുകയും വേനൽക്കാലം അവസാനിക്കുകയും ചെയ്യും.