< Back
Kuwait

Kuwait
ജീവനക്കാർക്കായി ക്രിക്കറ്റ് ടൂർണമെന്റ് സംഘടിപ്പിക്കാനൊരുങ്ങി അൽ മുല്ല ഗ്രൂപ്പ്
|28 Jan 2023 11:47 AM IST
കുവൈത്തിലെ പ്രമുഖ സ്ഥാപനമായ അൽ മുല്ല ഗ്രൂപ്പ് ജീവനക്കാർക്കായി ക്രിക്കറ്റ് ടൂർണമെന്റ് സംഘടിപ്പിക്കുന്നു. ഒന്നര മാസത്തോളം നീളുന്ന ടൂർണമെന്റിന്റെ ആദ്യഘട്ട മത്സരം അൽ മുല്ല ഗ്രൂപ്പ് മാനേജിങ് ഡയരക്ടർ ഹോർമുസ്ദ ദാവർ ഉദ്ഘാടനം ചെയ്തു.
ജീവനക്കാരുടെ കായിക അഭിരുചികളെ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടിയാണ് ഇത്തരം മത്സരങ്ങൾ സംഘടിപ്പിക്കുന്നതെന്നും ടൂർണമെന്റിൽ പങ്കെടുക്കുന്ന എല്ലാ കളിക്കാർക്കും ആശംസകൾ നേരുന്നതായും അദ്ദേഹം പറഞ്ഞു. അൽ മുല്ല ഗ്രൂപ്പിന്റെ വിവിധ കമ്പനികളിൽ നിന്നായി 14 ടീമുകൾ മാറ്റുരക്കുന്ന ടൂർണമെന്റ് മാർച്ച് പതിനെട്ടു വരെ നീണ്ടു നിൽക്കും.