< Back
Kuwait

Kuwait
അനുശോചനം അറിയിച്ച എല്ലാവർക്കും നന്ദി അറിയിച്ച് അമീർ ശൈഖ് മിശ്അല്‍ അഹമ്മദ് ജാബർ അസ്സബാഹ്
|21 Dec 2023 8:47 AM IST
അന്തരിച്ച അമീർ ശൈഖ് നവാഫ് അഹമ്മദ് ജാബർ അസ്സബാഹിന്‍റെ വേർപാടിൽ അനുശോചനം അറിയിച്ച എല്ലാവർക്കും നന്ദി അറിയിച്ച് അമീർ ശൈഖ് മിശ്അല്‍ അഹമ്മദ് ജാബർ അസ്സബാഹ്.
അനുശോചനം അറിയിച്ച വിവിധ ലോക നേതാക്കളെയും അന്തർദേശീയ സംഘടനകളെയും അമീർ നന്ദി അറിയിച്ചു. കഴിഞ്ഞ രണ്ട് ദിവസം ബയാൻ പാലസിൽ അനുശോചനം അറിയിക്കുവാന്‍ സ്വദേശികളും വിദേശികളുമായി ആയിരങ്ങളാണ് വന്നെത്തിയത്.
ദേശീയ അസംബ്ലി സ്പീക്കർ അഹമ്മദ് അൽ-സദൂൻ, നാഷണൽ ഗാർഡ് ചീഫ് ശൈഖ് സാലം അലി അസ്സബാഹ്, രാജ കുടുംബാഗങ്ങള്‍ എന്നീവരോടും അമീര്‍ നന്ദി പറഞ്ഞു.
ശൈഖ് നഫാഫിന്‍റെ നിര്യാണത്തോടനുബന്ധിച്ച് മാധ്യമങ്ങൾ, സ്ഥാപനങ്ങൾ, ഉന്നത ഉദ്യോഗസ്ഥർ എന്നീവര്‍ നല്‍കിയ ആത്മാർഥമായ അനുശോചനം ശ്രദ്ധേയമാണ്. ശൈഖ് നഫാഫിന്‍റെ ആത്മാവിന് ശാന്തി നേരുന്നതായും അമീര്‍ പറഞ്ഞു.