< Back
Kuwait

Kuwait
അമീറിന്‍റെ ആരോഗ്യ നില തൃപ്തികരം; സ്ഥിരീകരിക്കാത്ത വാർത്തകൾ പങ്കിടരുതെന്ന് മുന്നറിയിപ്പ്
|30 Nov 2023 8:32 AM IST
കുവൈത്ത് അമീര്‍ ശൈഖ് നവാഫ് അഹ്മദ് അൽ ജാബിർ അസ്സബാഹിന്‍റെ ആരോഗ്യ നില തൃപ്തികരമെന്ന് അമീരി ദിവാന്‍. ഇന്നലെ രാവിലെയാണ് ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
അനധികൃത സ്രോതസ്സുകളിൽ നിന്നുള്ള സ്ഥിരീകരിക്കാത്ത വാർത്തകൾ പങ്കിടരുതെന്നും, വാർത്തയുടെ വിശ്വാസ്യത ഉറപ്പാക്കാൻ ഔദ്യോഗിക സ്രോതസ്സുകളെ മാത്രം ആശ്രയിക്കാനും അമീരി ദിവാന്‍ ആവശ്യപ്പെട്ടു.